മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മീഡിയ ഫോറം ജിദ്ദ യാത്രയയപ്പ് നല്‍കി
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പോകുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും വര്‍ഷങ്ങളായി ജിദ്ദയിലെ നിറ സാന്നിദ്ധ്യവുമായ പി.കെ.അബ്ദുല്‍ ഗഫൂര്‍ (അറബ് ന്യുസ്), സമദ് കാരാടന്‍ (വര്‍ത്തമാനം) എന്നിവര്‍ക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി.
പ്രസിഡന്റ്‌റ് പി.എം.മായിന്‍കുട്ടി , ജ.സെക്രട്ടരി സി.കെ.മൊറയൂര്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ഹസ്സന്‍ ചെറുപ്പ, അബ്ദുറഹ്മാന്‍ വണ്ടൂര്‍, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സി.കെ.ശാക്കിര്‍, ജലീല്‍ കണ്ണമംഗലം, ബഷീര്‍ തൊട്ടിയന്‍, ജിഹാദുദ്ദീന്‍ അരീക്കാടന്‍, നാസര്‍ കാരക്കുന്ന്, സുല്‍ഫിക്കര്‍ ഒതായി, ഹാഷിം കോഴിക്കോട്, കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സിറാജ് കൊണ്ടോട്ടി, നാസര്‍ കരുളായി, ഹനീഫ, സാദിഖലി തുവ്വൂര്‍, ഖാലിദ് ചെര്‍പ്പുളശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മറുപടി പ്രസംഗം നിര്‍വഹിച്ചുകൊണ്ട് പി.കെ.അബ്ദുല്‍ ഗഫുര്‍ മുന്ന് പതിറ്റാണ്ട് മുന്‍പുള്ള അനുഭവങ്ങളും അറബ് ന്യൂസില്‍ ജോലിക്ക് ചേര്‍ന്ന അനുഭവങ്ങളും പങ്കു വെച്ചു . സമദ് കാരാടന്‍ പഴയ കാലത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പി.എം.മായിന്‍കുട്ടി അധ്യക്ഷനായിരുന്നു. സി.കെ.മൊറയൂര്‍ സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications