ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ശില്പ ശാല നടക്കും
ജിദ്ദ : ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിക്കുന്ന മാധ്യമ ശില്പ ശാല ഏപ്രില്‍ 30 നു ( വ്യാഴം ) മക്രോണ സ്ട്രീറ്റിലെ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ രാത്രി 8.30 നു നടക്കുമെന്നു മീഡിയ ഫോറം ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനങ്ങള്‍ മികവുറ്റതാക്കുന്നതിനും പത്ര പ്രസ്താവനകള്‍ കുറ്റമറ്റതാക്കുന്നതിനും ദൃശ്യ മാധ്യമങ്ങള്‍ക്കാവശ്യമായ ക്ലിപ്പിങ്ങുകളും ഫോട്ടോകളും തയ്യാറാക്കുന്നതിനെ കുറിച്ചും വിവിധ സംഘടനാ പ്രതിനിധികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുകയാണു ശില്പ ശാല കൊണ്ടുദ്ദേശിക്കുന്നത്.

ജിദ്ദയിലെ മുഴുവന്‍ മതരാഷ്ട്രീയകലാകായികസാംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ശില്പ ശാലയില്‍ പങ്കെടുക്കുമെന്നും മീഡിയാ ഫോറം ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications