സൗദി:ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല,സൗദിയെ കണ്ടുപഠിയ്ക്കണം,പിടിച്ചാല്‍ കട പൂട്ടിക്കും
ഫെബ്രുവരി 28നകം പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തലാക്കണമെന്നും മുനിസിപ്പാലിറ്റി
ജിദ്ദ: സുരക്ഷിതമല്ലാത്ത രീതിയില്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പുമായി ജിദ്ദ മുനിസിപ്പാലിറ്റി. ഹോട്ടലുകള്‍, റസ്റ്റോറന്റ്, ബേക്കറികള്‍ എന്നിവയ്ക്കാണ് മുന്നറിയിപ്പ്. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യുന്നതിനായി പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിസ് പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിക്കുന്നു.
നിര്‍ദേശം പാലിക്കാത്ത പക്ഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് ഉടനടി പിഴ ഈടാക്കുകയും കട അടച്ചുപൂട്ടുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്കുന്നു. ഫെബ്രുവരി 28നകം പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തലാക്കണമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിക്കുന്നു.

കടകള്‍ അടപ്പിച്ചു, മുന്നറിയിപ്പും
ജിദ്ദയിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി പ്രോദഗ്രാമിന്റെ ഭാഗമായി നിരവധി ഭക്ഷ്യശാലകള്‍ അടപ്പിച്ചതായി സബ് മുനിസിപ്പാലിറ്റികളുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് നാസിര്‍ അല്‍ മതാബ് പറയുന്നു.

ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യുമ്പോള്‍
ചൂടുള്ള ഭക്ഷണപഥാര്‍ത്ഥങ്ങള്‍ പാക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് കവറുകളും പ്ലാസ്്റ്റിക് പാത്രങ്ങളും ഉപയോഗിക്കരുതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി സബ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് നാസിര്‍ പറയുന്നു.

ഹോട്ടലുകള്‍ അടച്ചുപൂട്ടും
പാക്ക് ചെയ്യുന്നതിനായി പാകം ചെയ്ത ചൂടുള്ള ബ്രെഡ് തണുപ്പിയ്ക്കുന്നതിനായി ഓവനില്‍ നിന്ന് മാറ്റുന്നതിനായി കണ്‍വെയര്‍ ബെല്‍ട്ട് ഇല്ലാത്ത ബേക്കറികള്‍ അടച്ചുപൂട്ടുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

ഭക്ഷ്യ സുരക്ഷാ പദ്ധതി
ജിദ്ദാ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു വര്‍ഷം മുമ്പ് ജിദ്ദ മുനിസിപ്പാലിറ്റി ആരംഭിച്ച പദ്ധതികളുടെ ഭാഗമാണിത്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്ന ബ്രിട്ടീഷ് കമ്പനിയുടെ സഹായത്തോടെയായിരിക്കും ഇ- ക്രിസ്റ്റല്‍ എന്ന പദ്ധതി നടപ്പിലാക്കുക.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications