Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഐസിസി 31 ആം വാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു

ജിദ്ദ :ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ' ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്' (ഒ.ഐ.സി.സി) ജിദ്ദയുടെ മുപ്പത്തിയൊന്നാം വാര്‍ഷികം ഏപ്രില്‍ 17 നു ( വെള്ളി ) അതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.റിഹേലിയിലെ കല്ലട കുട്ടി ഹസന്‍ ഹാജി നഗറില്‍ വൈകുന്നേരം 6.30 മുതലാണു ആഘോഷ പരിപാടികള്‍ നടക്കുന്നത്. പത്മശ്രീ സി.കെ മേനോന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എം.എ വാഹിദ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

കഴിഞ്ഞ 25 വര്‍ഷക്കാലം സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചവരെയും കമ്മിറ്റി നടപ്പാക്കുന്ന പദ്ധതികളിള്‍ പ്രാവിണ്യം തെളിയിച്ചവരെയും സംഘടനയുടെ പുരോഗതിക്കും പ്രവര്‍ത്തനത്തിനും സഹായ സഹകരണങ്ങല് നല്കിയ സ്ഥാപനങ്ങളെയും വ്യക്തിത്വങ്ങളെയും സമ്മേളനത്തില് പ്രത്യേകം ആദരിക്കും. ഇന്ത്യന്‍ കോണ്‌സുലേറ്റില് നിന്ന് സ്ഥലം മാറിപോകുന്ന കോണ്‍സുലര്‍മാര്‍ക്ക് യാത്രയയപ്പും നല്‍കുന്നുണ്ട്.

oiccpressmeet

മക്ക, മദീന, തായിഫ്, യാമ്പു, തബൂക് തുടങ്ങിയ സ്ഥലങ്ങിലേതടക്കമുള്ള പ്രര്ത്തകരുടെയും അവരുടെ കുട്ടികളുടെയും വിവിധ കലാ, സാംസ്‌കാരിക പരിപാടികളും, ദേശിയോദ്ഗ്രഥനം മുന്‍ നിരത്തിയുള്ള പരിപാടികളും, ഒപ്പന, തിരുവാതിര, ഡാന്‍സ്, നാടകം തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഒ.ഐ.സി.സി വെസ്‌റ്റേണ്‍ റീജണ്‍ പ്രസിഡന്റ് കെ.ടി.എ മുനീര്‍ , സാക്കിര്‍ ഹുസൈന്‍ എടവണ്ണ , നൗഷാദ് അടൂര്‍ ,ഷുക്കൂര്‍ വക്കം , ബഷീര്‍ പരുത്തിക്കുന്ന് , അലി തെക്കുതോട്, മോഹന്‍ ബാലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+