കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ജ്വല്ലറികളില്‍ സ്വെയ്പ് ഫീ, എന്താണ് സ്വെയ്പ് ഫീ?

  • By Sandra
Google Oneindia Malayalam News

ദുബായ്: ദുബായിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം വാങ്ങുന്ന പ്രവാസികള്‍ക്ക്
ജ്വല്ലറികളില്‍ ഇനി സ്വെയ്പ് ഫീസും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അധികചാര്‍ജ്ജ് ഈടാക്കുന്നതിന് സര്‍ക്കാര്‍ പിഴ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് മേല്‍ ഈടാക്കുന്ന തുക തുടരാമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ചെറുകിട സ്വര്‍ണ്ണവില്‍പ്പനക്കാര്‍ക്ക് സ്വെയ്പ്പ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

അജ്മാന്‍: മദ്യപിച്ച് കാമുകിയെ കൊന്ന ശേഷം കിടന്നുറങ്ങി, രണ്ട് മണിക്കൂറിന് ശേഷം യുവാവ് ചെയ്തതിങ്ങനെഅജ്മാന്‍: മദ്യപിച്ച് കാമുകിയെ കൊന്ന ശേഷം കിടന്നുറങ്ങി, രണ്ട് മണിക്കൂറിന് ശേഷം യുവാവ് ചെയ്തതിങ്ങനെ

ക്രെഡിറ്റ് കാര്‍ഡ് വഴി പണമടയ്ക്കുന്നതിന് അധികചാര്‍ജ്ജ് ഏര്‍പ്പെടുത്തിയതിന് ജ്വല്ലറി ഉടമകള്‍ ധനകാര്യ മന്ത്രാലയത്തിന്റെ വിമര്‍ശനം നേരിട്ടിരുന്നു. ഇത് നിയമാനുസൃതമല്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് 100, 000 ദിര്‍ഹം പിഴയായി ഈടാക്കുമെന്നുമായിരുന്നു മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഉപയോക്താക്കളില്‍ നിന്ന് അധികചാര്‍ജ്ജുകള്‍ ഈടാക്കുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉപഭോക്തൃ സംരക്ഷണത്തിനുള്ള സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പിഴ ഈടാക്കാനുള്ള തീരുമാനം ധനകാര്യ മന്ത്രാലയവും അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ഡവലപ്പ്‌മെന്റുമാണ് നടപടി സ്വീകരിക്കുക.

debit-swipe

ഉപയോക്താക്കളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലി, ജീവനക്കാരുടെ കമ്മീഷന്‍ എന്നിവയടക്കം ഈടാക്കുന്ന സ്വര്‍ണ്ണവില്‍പ്പനക്കാരുടെ നയത്തിന് വിലങ്ങുതടിയാവുന്ന നിയന്ത്രണം ഉപയോക്താക്കളുടെ അവകാശസംരക്ഷണത്തിന് സഹായിക്കുന്നു. എന്നാല്‍ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് സ്വര്‍ണ്ണം വാങ്ങുന്നവരില്‍ നിന്നാണ് സ്വെയ്പ് ഫീസ് ഈടാക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Jewellers in Dubai to impose swipe fee to debit card payment. Ministry of Economics directed to end imposing credit card charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X