ജിദ്ദ: മലയാളി ബാലിക വാഹനാപകടത്തില്‍ മരിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍
ഹിബ ഫാത്തിമ(5)യാണ് മരിച്ചത്
ജിദ്ദ: യുകെജി വിദ്യാര്‍ത്ഥിനി വാഹനം തട്ടി മരിച്ചു. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശി മുഹമ്മദ് സാലിമിന്റെ ഏകമകളാണ് മരിച്ച ഹിബ ഫാത്തിമ(5). ജിദ്ദ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് മരിച്ച ഹിബ. സ്‌കൂള്‍ ബസ് തട്ടി ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത്.
സ്‌കൂള്‍ വീട്ടിലേയ്ക്ക് മടങ്ങിയ ഹിബ അതേ ബസ് തട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. ഖാലിദ്ബിനു വലീദിലായിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

സ്‌കൂള്‍ ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശിനി മുംതാസാണ് കുഞ്ഞിന്റെ മാതാവ്. കമ്പ്യൂട്ടര്‍ സൂഖിലെ ജീവനക്കാരനാണ് സാലിം.












Click it and Unblock the Notifications