കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനം മൂലം കാമുകി ഉപേക്ഷിച്ചു, പ്രവാസി ഇന്ത്യക്കാരന്‍റെ പ്രതികാരം ഇങ്ങനെ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: മദ്യലഹരിയില്‍ മുന്‍കാമുകിയെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ 26കാരന്‍ വിചാരണ നേരിടുന്നു . മുന്‍കാമുകി താമസിയ്ക്കുന്ന ഹോട്ടല്‍ മുറിയിലെത്തിയാണ് യുവാവ് അവരെ കൊല്ലാന്‍ ശ്രമിച്ചത്. യുവാവിന്റെ മദ്യപാനശീലം മൂലമാണ് കാമുകി ഉപേക്ഷിച്ചത് .

കാമുകി താമസിയ്ക്കുന്ന ഹോട്ടലിലെത്തിയാണ് യുവാവ് അതിക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നു പ്രതി . കാമുകി തന്നെ ഉപേക്ഷിച്ച് പോയതിലുള്ള ദേഷ്യം അടക്കാനാവാതെയാണ് ഇയാള്‍ രണ്ടാം നിലയിലുള്ള കാമുകിയുടെ മുറിയ്ക്ക് സമീപം എത്തിയത് .

Love

ഈ സമയം കാമുകി ഉറങ്ങുകയായിരുന്നു. തുറന്ന് കിടന്ന ജനാലയിലൂടെ തന്റെ ഷൂ കത്തിച്ച് കാമുകിയുടെ കട്ടിലിലേയ്ക്കിട്ടു . എന്നാല്‍ യുവതി യാതൊരു പരിക്കുമേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് മാത്രമല്ല യുവാവിനെ കൈയ്യോടെ പിടികൂടുകയും ചെയ്തു . ഹോട്ടലിലെ ഫര്‍ണിച്ചറുകളും യുവതിയുടേയും സുഹൃത്തിന്റെയും വസ്ത്രങ്ങള്‍ അടക്കമുള്ളവ കത്തിനശിയ്ക്കുകയും ചെയ്തു .

വിചാരണയില്‍ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാവിന്‍റെ അമിത മദ്യപാനമാണ് തങ്ങളുടെ പ്രണയബന്ധം തകരാന്‍ കാരണമെന്ന് യുവതി കോടതിയെ അറിയിച്ചു . ദുബായ് ക്രിമിനല്‍ കോടതിയിലാണ് കേസ് നടക്കുന്നത് .

English summary
A jilted Indian is on trial in Dubai Criminal Court for allegedly setting his ex-girlfriend’s room on fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X