സൗദി; ക്യാമറയില്‍ ജിന്നിന്‍റെ ദൃശ്യം കണ്ടു
മക്ക: മക്കയില്‍ ജിന്നിനെ കണ്ടതായി സൗദി അറേബ്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് മക്കയില്‍ ജിന്നെന്ന് സംശയമുള്ള രൂപത്തെ കണ്ടത്. മക്കയിലെ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയിലാണ് കഴിഞ്ഞ ദിവസം മുഖം വ്യക്തമല്ലാത്ത രൂപത്തെ കണ്ടത്. മുഖമില്ലാത്ത ഈ രൂപം ജിന്ന് തന്നെയാകാം എന്നാണ് സംശയം. ജിന്നിന്റെ ചിത്രങ്ങളും പത്രം പുറത്ത് വിട്ടിട്ടുണ്ട്.
വെളുത്ത നിറത്തില്‍ വളരെ അവ്യക്തമായിട്ടാണ് ജിന്നിന്റെ രൂപം ക്യാമറയില്‍ പതിഞ്ഞത്. കെട്ടിടത്തിലെ ഒരു വാതിലിനരുകില്‍ ആയിട്ടാണ് രൂപത്തെ കണ്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂപത്തെ കണ്ടത്. അല്‍മദീന എന്ന പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ജിന്ന് തന്നെയാണിതെന്ന് പൂര്‍ണമായ ഉറപ്പ് ഇല്ല. എന്തിനാണ് ആ രൂപം മക്കയില്‍ എത്തിയെന്നതും അവ്യക്തം .
കിണറില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു
റിയാദ്:കുഴല്‍കിണറില്‍ വീണ് സൗദിയില്‍ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ബന്ധുക്കളോടൊപ്പം പ്രദേശത്ത് എത്തിയ കുട്ടി കളിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. റിയാദിനടുത്താണ് സംഭവം നടക്കുന്നത്. പൊലീസെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ബന്ധുക്കള്‍ സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെത്തിയപ്പോള്‍ ഒപ്പം വന്നതായിരുന്നു കുട്ടി.












Click it and Unblock the Notifications