ജൈറ്റക്സ് ടെക്നോളജി വീക്കില്‍ സൗജന്യമായി സ്മാര്‍ട്ട് ഗേറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
ദുബായ്: മിഡിലീസ്റ്റിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ ജൈറ്റക്സ് ടെക്നോളജി വീക്കില്‍ സൗജന്യമായി സ്മാര്‍ട്ട് ഗേറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ദുബായ് എമിഗ്രേഷന്റെ ജൈറ്റക്സ് ടെക്നോളജി വീക്ക് പവലിയനിലാണ് രജിസ്ട്രേഷന് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുള്ളത്.
ഞായര്‍ മുതല്‍ വ്യാഴം വരെയാണ് സേവനം ലഭ്യമാകുക. വിമാനത്താവളങ്ങളില്‍ 12 സെക്കന്‍ഡുകള്‍ക്കുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യമാക്കുന്ന സ്മാര്‍ട്ട് സംവിധാന നടപടിയാണ് സ്മാര്‍ട്ട് ഗേറ്റ് രജിസ്ട്രേഷന് നടത്തിയാല്‍ സാധ്യമാകുന്നത്. അതിനിടെ ഏതാണ്ട് 2 മില്യണിലധികം ജനങ്ങള്‍ സ്മാര്‍ട്ട് രെജിസ്ട്രേഷന് പൂര്‍ത്തിയാക്കിതായി ദുബായ് താമസ കുടിയേറ്റ വിഭാഗം അറിയിച്ചു.

സ്വദേശികള്‍ക്കും,രാജ്യത്ത് താമസ വിസയുള്ള വിദേശികള്‍ക്കും സ്മാര്‍ട്ട് ഗേറ്റ് രജിസ്റ്റര്‍ ചെയ്യാം കഴിയും. പാസ്പോര്‍ട്ടുമായി നേരിട്ട് രജിസ്റ്റ്ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാം. യുഎഇ യിലെ ഏത് എമിറേറ്റിലുള്ള വിസക്കാര്‍ക്കും ഈ സംവിധാനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ സ്മാര്‍ട്ട് സേവനങ്ങളുടെ പ്രഖ്യാപനങ്ങളുടെ ചുവടു പിടിച്ച് ജനങ്ങളുടെ യാത്ര നടപടികള്‍ വേഗത്തില്‍ പുര്ത്തികരിക്കാന് വിവിധ സ്മാര്‍ട്ട് സര്‍വിസുകള്‍ക്കാണ് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് രൂപം നല്‍കിയിരിക്കുന്നത്.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ മാത്രം 28 സ്മാര്‍ട്ട് ഗേറ്റുകള്‍ നിലവിലുണ്ട്. ശാരീരിക വൈകല്യമുള്ളവരുടെ യാത്രകള്‍ക്ക് പ്രത്യേകം രീതിയിലുള്ള സ്മാര്‍ട്ട് ഗേറ്റ് സംവിധാനവും നിലവിലുണ്ട്.

പാസ്പ്പോര്‍ട്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തലും, കണ്ണിന്റെ സ്കാനിങും, വിരല്‍ അടയാളം ശേഖരിക്കലുമാണ് രജിസ്റ്റ്ട്രേഷന്‍ നടപടി. പിന്നീട് വിമാനത്താവളത്തിലെത്തുബോള് ഇലക്ടോണിക് ഗേറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പഞ്ചിംങ് സ്കിനില്‍ പാസ്പോര്‍ട്ടിലെ മുന്‍ പേജ് പഞ്ചു ചെയുന്നതോടെ വാതില്‍ തുറക്കപ്പെടും, അതിലുടെ അകത്ത് കടക്കുകയും അവിടെ വെച്ച് കണ്ണ് സ്കാന്‍ ചെയ്യുകയും ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന ഒകെ മെസ്സേജ് സക്രീനില്‍ തെളിയുകയും ചെയ്യും.
3 സ്മാര്‍ട്ട് ഗേറ്റിന് രണ്ടു വാതിലുകളാണുള്ളത്. ഒരിക്കല്‍ രെജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് എപ്പോള്‍ വരുമ്പോഴും പോകുമ്പോഴും ക്യൂവില്‍ നില്‍ക്കാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആഗമനവും നിര്‍ഗമനവും സാധ്യമാകുന്നതാണ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം. പാസ്പോര്‍ട്ട് മുഖേനയുള്ള യാത്ര നടപടികള്‍ക്ക് പുറമെ സ്മാര്‍ട്ട് ഫോണ്‍, രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡ്, ഇ ഗേറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയേഗിച്ചും സ്മാര്‍ട്ട് ഗേറ്റിലുടെ യാത്ര നടപടി പുര്‍ത്തിയാക്കാം.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications