കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയിലൂടെ തൊഴില്‍ തട്ടിപ്പ്: മലയാളികള്‍ അടക്കം നിരവധി യുവതികള്‍ യുഎഇയില്‍ കുടുങ്ങി

Google Oneindia Malayalam News

ദുബായ്: സോഷ്യല്‍ മീഡിയയിലൂടെ വന്‍ ശമ്പളം വാഗ്ദാനം ചെയ്തുള്ള തൊഴില്‍ പരസ്യം നല്‍കി മലയാളികള്‍ ഉള്‍പ്പടെ നിരവധി നഴ്‌സുമാരെ തട്ടിപ്പിനിരയാക്കിയതായി പരാതി. യുഎഇയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി പുറത്തുവന്നിരിക്കുന്നത്. 600 പേര്‍ തൊഴില്‍ വാഗ്ദാനത്തിനിരയായി യുഎഇയിലെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

job

എറണാകുളത്തെ ഒരു ഏജന്‍സി വഴി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് യുഎഇയില്‍ എത്തിയവരാണ് തട്ടിപ്പിനിരയായത്. ഓരോരുത്തരില്‍ നിന്നും ഒന്നര ലക്ഷം രൂപ മുതല്‍ മൂന്നര ലക്ഷം രൂപ വരെ ഈടാക്കി വിവിധ സമയങ്ങളില്‍ യുഎഇയില്‍ എത്തിയതെന്നാണ് വിവരം. മാര്‍ച്ച് ഒമ്പതിനാണ് 10 പേര്‍ അടങ്ങുന്ന സംഘം ദുബായ് വിമാനത്താവളത്തില്‍ എത്തുന്നത്. ദുബായ്, അല്‍റിഗ്ഗ, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ 30ല്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

Recommended Video

cmsvideo
Black fungus announced as epidemic

വിസയില്‍ അഡ്മിനിസ്‌ട്രേറ്റര്‍, കെയര്‍ ടേക്കര്‍ എന്നെല്ലാം കണ്ടപ്പോള്‍ ഏജന്‍സിയില്‍ അന്വേഷിച്ചിരുന്നതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കോട്ടയം സ്വദേശിനി പറയുന്നു. ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപയാണ് ഓരോരുത്തര്‍ക്കും ശമ്പളമായി വാഗ്ദാനം ചെയ്തത്. അതേസമയം, തൊഴില്‍ വാഗ്ദാനത്തില്‍പ്പെട്ട് ചതിക്കപ്പെട്ടവരുടെ വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാകുമെന്ന് നോര്‍ക്ക റൂട്ട്‌സ് പി.ആര്‍.ഒ സലിന്‍ മാങ്കുഴി പറഞ്ഞു. ഇക്കാര്യം ഇതിനകം തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വേണ്ട ഇടപെടല്‍ ഉടനടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Job fraud through social media: Many young women, including Malayalees, were trapped in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X