കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ മികച്ച തൊഴില്‍ അവസരങ്ങളുമായി കരിയേഴ്സ് യുഎഇ 2015, കാണൂ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: മികച്ച തൊഴില്‍ അവസരങ്ങളുമായി കരിയേഴ്‌സ് യുഎഇ 2015 തുടങ്ങുന്നു. ഉയര്‍ന്ന കമ്പിനികളില്‍ മികച്ച ശമ്പളം നേടി ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള അവസരമാണ് കരിയര്‍ യുഎഇ 2015 ല്‍ ലഭിയ്ക്കുന്നത്. ഏപ്രില്‍ 28 മുതല്‍ 30 വരെയാണ് തൊഴില്‍മേള നടക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് തൊഴില്‍ മേള നടക്കുന്നത്.

160 ഓളം കമ്പനികളാണ് മികച്ച അവസരവുമായി ഉദ്യോഗാര്‍ഥികളെ തേടിയെത്തുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍, അക്കാഡമിക് സ്ഥാപനങ്ങള്‍ എന്നിങ്ങനെ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന കമ്പിനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തുന്നത്. 18000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ മേളയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക അഭിമുഖങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിശേഷങ്ങളിലേക്ക്...

കരിയേര്‍സ് യുഎഇ 2015

കരിയേര്‍സ് യുഎഇ 2015

സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന തൊഴില്‍ മേളയാണ് കരിയേര്‍സ് യുഎഇ 2015.

പ്രമുഖ കമ്പനികള്‍

പ്രമുഖ കമ്പനികള്‍

തൊഴില്‍ മേളയ്‌ക്കെത്തുന്ന പ്രധാന കമ്പനികള്‍ ഇവയാണ്. ദുബായ് കസ്റ്റംസ്, ദുബായ് ലാന്‍ഡ് വകുപ്പ്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, അബുദാബി നാഷണല്‍ ഓയില്‍ കമ്പിനി (അഡ്‌നോക്), അല്‍ ഫുട്ടയിം ഗ്രൂപ്പ്, അല്‍ ഹബ്തൂര്‍ ഗ്രൂപ്പ്, കൊണേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായ്, എമിറേറ്റ്‌സ് ഗ്രൂപ്പ്.

വനിതകള്‍ക്ക് മാത്രം

വനിതകള്‍ക്ക് മാത്രം

ഉദ്യോഗാര്‍ഥികളായ വനിതകള്‍ക്ക് വേണ്ടി മാത്രം ബുധനാഴ്ച (ഏപ്രില്‍ 29) രാവിലെ 10 മണിമുതല്‍ ാെര മണിവരേയും ഒരു മണി മുതല്‍ 7 മണിവരേയും പ്രത്യേക അഭിമുഖങ്ങള്‍ ഉണ്ടായിരിക്കും

സ്വദേശികള്‍ക്ക്

സ്വദേശികള്‍ക്ക്

സ്വദേശികള്‍ക്കും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കും ലഭിയ്ക്കുന്ന മികച്ച അവസരമാണിത്. സ്വദേശികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും ഇത്തരം തൊഴില്‍ മേളകള്‍ സഹായക്കുമെന്നാണ് അഭിപ്രായം

വിദേശികള്‍ക്ക്

വിദേശികള്‍ക്ക്

വിദേശികള്‍ക്ക് കാര്യമായ പ്രതീക്ഷയൊന്നും തൊഴില്‍മേളയില്‍ വേണ്ട

English summary
Jobs in UAE: Career fair in April; Adnoc, Al Futtaim, others hiring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X