ജോസ് പനച്ചിപ്പുറത്തിന്റെ പ്രഭാഷണം ഷാര്‍ജയില്‍
ഷാര്‍ജ: പ്രശസ്ത സാഹിത്യകാരനും മലയാള മനോരമ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം, എഴുത്തുകാരനും റേഡിയോ മാംഗോ 96.2 എഫ്എം പ്രോഗ്രാം തലവനുമായ എസ്.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ 'എഴുത്തിന്റെ പുതിയ സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച(24)ന് വൈകിട്ട് ഏഴിന് ആരംഭിക്കും. മലയാള മനോരമ ദുബായ് ബ്യൂറോ ചീഫ് ജയ്‌മോന്‍ ജോര്‍ജ് പ്രഭാഷകരെ പരിചയപ്പെടുത്തും.

ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications