ജോയ് ആലുക്കാസ് അമേരിക്കന്‍ വിപണിയിലേക്ക്
ജോയ് ആലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന 11ാമത്തെ രാജ്യമാണ് അമേരിക്ക.
ഹില്‍ക്രോഫ്റ്റ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നവംബര്‍ 19 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് സുഗര്‍ലാന്റ് മേയര്‍ ജോ സിമ്മര്‍മാന്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും. ജോയ് ആലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന 11ാമത്തെ രാജ്യമാണ് അമേരിക്ക.
അമേരിക്ക യിലെ ന്യൂ ജേഴ്‌സിയിലും ചിക്കാഗോയിലും പുതിയ ഷോറൂമുകള്‍ ഉടന്‍ തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്റ് ഡയമ്‌സ് ആഭരണങ്ങള്‍ക്കൊപ്പം ജോയ്് ആലുക്കാസ് ജ്വല്ലറിയുടെ പ്രധാന ബ്രാന്റുകളായ വേദ, പ്രൈഡ് ഡയമ്‌സ്, എലഗന്‍സ അണ്‍കട്ട് ഡയമണ്ട്്‌സ്, മസാക്ക ി പേള്‍സ് കളക്ഷന്‍, ലില്‍ ജോയ് കിഡ്‌സ് ജ്വല്ലറി കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്റ്റോണ്‍ കളക്ഷന്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

അമേരിക്കയില്‍ പുതിയൊരു ഷോറൂം തുറക്കുകയെന്നത് തന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്നും പരിശുദ്ധവും തനിമയുള്ളതുമായ സ്വര്‍ണ്ണം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നിറവേറ്റുന്നതെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ്ആലുക്കാസ് പറഞ്ഞു. ലോകത്തുടനീളം 120 ഓളം ഷോറൂമുകളാണ് ഇപ്പോള്‍ ജോയ്ആലുക്കാസിനുള്ളത്.












Click it and Unblock the Notifications