ജോയ് ആലൂക്കാസിന്റെ ചിക്കാഗോ ഷോറും ഉദ്ഘാടനം ഫെബ്രുവരി 4ന്
ചിക്കാഗോ: ഹൂസ്റ്റണിലും ന്യു ജെഴ്സിയിലും ആരംഭിച്ച ശാഖകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോണ്‍ അവന്യുവില്‍ ഫെബ്രുവരി നാലിനു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു.
രാവിലെ 11 മണിക്കു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കലാരംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും നേതാക്കളും ജോയ് ആലൂക്കാസിന്റെ സാരഥികളും പങ്കെടുക്കും. ചടങ്ങ് താരപ്പൊലിമയാല്‍ ശ്രദ്ധേയമാകും. പുതിയ മാര്‍ക്കറ്റുകളില്‍ സജീവമാകാനുള്ള കമ്പനിയുടെ നയത്തിന്റെ ഭാഗമായാണു അമേരിക്കയില്‍ ഷോറൂമുകള്‍ തുറക്കുന്നത്. കമ്പനി സജീവമായ 11 രാജ്യങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നു. ലോകോത്തര ഗുണ നിലവാരവും കലാമേന്മയുമൂള്ള ജൂവലറി സമീപത്തുനിന്നു തന്നെ വാങ്ങാമെന്നതിനാല്‍ ന്യു ജെഴ്സിയിലെയും ഹൂസ്റ്റണിലെയും കസ്റ്റമര്‍മാര്‍ ഏറെ സന്തുഷ്ടരാണെന്നു ജോയ് ആലൂക്കസ് സാരഥികള്‍ ചൂണ്ടിക്കാട്ടി.

ജോയ് ആലൂക്കാസ് ഗ്രൂപ്പ് സ്ഥാപിതമയപ്പോള്‍ മുതല്‍ അമേരിക്കന്‍ മാര്‍ക്കറ്റ് തങ്ങള്‍ ലക്ഷ്യമിടുന്നതാണെന്നു, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലൂക്കാസ് പറഞ്ഞു.''തൂടര്‍ച്ചയായ് മൂന്ന് ഷോറൂമുകള്‍ അമേരിക്കയില്‍ തുടങ്ങുന്നത് മികച്ച ജൂവലറി ഷോപ്പിംഗ് അനുഭവം ജനങ്ങള്‍ക്കു ലഭ്യമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ്. ഒരു ദശലക്ഷത്തോളം മോഡലുകള്‍ ചിക്കാഗോ ഷോറുമില്‍ നിന്നു ലഭ്യമാകും.
പരമ്പരാഗത ശെലിയിലും വ്യത്യസ്ത സാംസ്കാരിക തനിമയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മോഡലുകാണു വിപണനം ചെയ്യപ്പെടുക. വേദാ ടെമ്പിള്‍ ജൂവലറി, പ്രൈഡ് ഡയമണ്ട്സ്, എലഗന്‍സ പൊല്‍കി ഡയമണ്ട്സ്, മസാകി പേള്‍സ്, സെനിന ടര്‍ക്കിഷ് ജൂവലറി, ലിറ്റില്‍ ജോയ് കിഡ്സ് ജൂവലറി, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്ന പ്രെഷ്യസ് സ്റ്റോണ്‍ ജൂവലറി തുടങ്ങിയവ പുതിയ ഷോറൂമില്‍ ലഭ്യമാകും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications