ജെആര്‍ജിയുടെ പ്രഥമ നിക്ഷേപക ശാക്തീകരണ കാമ്പയിന്‍ തുടക്കമായി
ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡ് നേടിയ മുന്‍നിര ധനകാര്യ സേവന കമ്പനിയായ ജെആര്‍ജി ഇന്റര്‍നാഷണല്‍ ബ്രോക്കറേജ് ഡിഎംസിസി പ്രഥമ യു.എ.ഇ നിക്ഷേപക ശാക്തീകരണ കാമ്പയിന്‍ ആരംഭിച്ചു. ദുബായ് ഗോള്‍ഡ് ആന്റ് കമ്മോഡിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ഉല്‍പന്നങ്ങളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട 10 മാസം നീളുന്ന ബോധവത്കരണ പരിശീലന കാമ്പയിന്‍ ജെആര്‍ജിയുടെ യു.എ.ഇയിലെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ഒരുക്കിയിരിക്കുന്നത്.

എമിറേറ്റ്‌സ് ടവേഴ്‌സില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഐക്യ രാഷ്ട്ര സഭയിലെ ഗ്‌ളോബല്‍ ഇംപാക്ട് യു.എ.ഇ ചെയര്‍മാനും ദുബായ് റിയല്‍ എസ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയുമായ മഹ്മൂദ് അല്‍ ബുറായ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജെആര്‍ജി ഇന്റര്‍നാഷണല്‍ എം.ഡിയും സി.ഇ.ഒയുമായ സജിത് കുമാര്‍ പി.കെ, മുംബൈ ബിഎസ്ഇ ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റി ഹിതേഷ് സേതിയ, ആര്‍ടിന്‍ സി.ഇ.ഒയും ഡയറക്ടറുമായ മോണികാ അഗര്‍വാള്‍, ജെആര്‍ജി ഇന്റര്‍നാഷണല്‍ സി.ബി.ഒയും എക്‌സി. ഡയറക്ടറുമായ അനൂപ് പി.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇത്തരമൊരു വേറിട്ട കാമ്പയിന്‍ ആരംഭിച്ചതില്‍ അങ്ങേയറ്റം ആഹല്‍ദമുണ്ടെന്നും ഈ മഹത്തായ സംരംഭത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നുവെന്നും മഹ്മൂദ് അല്‍ ബുറായ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10,000 നിക്ഷേപകരെ ഗുണഭോക്താക്കളാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സജിത് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications