കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി കാന്റീനുകളില്‍ നിന്നും ജങ്ക് ഫുഡുകള്‍ ഒഴിവാക്കുന്നു

Google Oneindia Malayalam News

ബഹറിന്‍: രാജ്യത്ത് മുതിര്‍ന്നവരില്‍ 70 ശതമാനം പേരിലും അമിതവണ്ണം,അമിതഭാരം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും ജങ്ക് ഫുഡുകള്‍ ഒഴിവാക്കാന്‍ ബഹറിന്‍ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു.

ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുകയാണ് നിയമം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 2012 നും 2013 നും ഇടയിലുള്ള കാലയളവില്‍ രാജ്യത്തെ സ്‌കൂളുകളില്‍ നിന്നും ജങ്ക് ഫുഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.

junkfood

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പകരം ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ഫ്രഷ് ജ്യൂസുകളും, പാലും ലഭ്യമാക്കാനാണ് പുതിയ നീക്കം. ആരോഗ്യ പൂര്‍ണ്ണമായ ശരീരം സന്തോഷകരമായ ജീവിതത്തിന് വഴിയൊരുക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നൂട്രീഷന്‍ വിഭാഗം മേധാവി ഡോ.നദിയ ഗാരിബ് വ്യക്തമാക്കി.

English summary
Junk food ban in hospitals on way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X