കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എം അബ്ബാസിന്റെ 'ചരിത്ര വിഭ്രാന്തികള്‍' പുറത്തിറങ്ങി

Google Oneindia Malayalam News

ദുബായ്: യു എ ഇയിലെ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ കെ എം അബ്ബാസ് എഴുതിയ ചരിത്ര വിഭ്രാന്തികള്‍ എന്ന പുസ്തകം പുറത്തിറങ്ങി. തൃശൂരിലെ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍.

മധ്യപൗരസ്ത്യദേശത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണിത്. നിരവധി ചിത്രങ്ങളും അനുബന്ധമായുണ്ട്. സദ്ദാം ഹുസൈന്റെ അന്ത്യ ദിനങ്ങള്‍, ശമാല്‍, ഒട്ടകം, മൂന്നാമത്തെ നഗരം തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ് കെ എം അബ്ബാസ്. 25 വര്‍ഷമായി യു എ ഇയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം അബ്ബാസ് കാസര്‍കോട് സ്വദേശിയാണ്.

charitravibhraanthikal

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയില്‍ പുസ്തകം മാധ്യമ സുഹൃത്തുക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ചരിത്ര വിഭ്രാന്തികളുടെ പ്രകാശനം ദുബായില്‍ വെച്ചു നടത്താനുള്ള പരിപാടികള്‍ നടന്നുവരികയാണ്. വിവരങ്ങള്‍ക്ക് 0569532620

English summary
K Abba's book 'Charithra Vibranthikal' published
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X