ഷാർജ :കെ എം അബ്ബാസിന്റെ ,ഇമാറാത്തിന്റെ വഴികളിലൂടെ എന്ന അനുഭവകുറിപ്പുകളുടെ സമാഹാരം [പരിഷ്കരിച്ച പതിപ്പ് ] നവ. ഒന്ന് ബുധൻ വൈകിട്ട് ഏഴിന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും .ഷാർജ ഭരണാധികാരി ശൈഖ് ഡോ .സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെടുത്തിയുള്ള പുസ്തകമാണിത് .
ഏഴാം നമ്പർ ഹാളിൽ തൃശൂർ ഗ്രീൻ ബുക്സ് പവലിയനിലാണ് പരിപാടി .കൈരളി ചാനൽ എം ഡി ജോൺ ബ്രിട്ടാസ് ,ഐ ടി എൽ ചെയർമാൻ ഡോ .സിദ്ദീഖ് അഹ്‌മദിനു നൽകിയാണ് പ്രകാശനം. അഡ്വ വൈ എ റഹീം ,ശരീഫ് കാരശ്ശേരി ,കൃഷ്ണദാസ് പങ്കെടുക്കും .വിവരങ്ങൾക്ക് 0506749971