കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ സമ്മേളനം: യുഎഇ പ്രതിനിധി കെആര്‍ രാധാകൃഷ്ണന്‍ നായര്‍

Google Oneindia Malayalam News

ഷാര്‍ജ: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ യു.എ.ഇ പ്രതിനിധിയായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മുന്‍ സി.ബി.എസ്.ഇ ഗള്‍ഫ് കൗസില്‍ ചെയര്‍മാനുമായ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ പങ്കെടുക്കും.

ആദ്യമായാണ് നാട്ടിലും മറുനാട്ടിലുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രവാസി ഭാരതീയ ദിവസ് പാനല്‍ ചര്‍ച്ചയെന്ന പേരില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യ പ്രഭാഷണം നടത്തും.

krradhakrishnannair

നാലു പതിറ്റാണ്ടോളമായി യു.എ.ഇ യില്‍ വിദ്യാഭ്യാസ രംഗത്ത് പരിചയ സമ്പന്നനായ കെ.ആര്‍.രാധാകൃഷ്ണന്‍ നായരുടെ സാന്നിദ്ധ്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സഹായകമാവും.

English summary
K R Radhakrishnan Nair the UAE representative of Education Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X