Get Updates
Get notified of breaking news, exclusive insights, and must-see stories!

വി എസ്സിന്റെ തണലില്‍ പിണറായി ജയിച്ചു കയറുമോ?

ദുബായ്: വി എസ് അച്യുതാനന്ദന്റെ തണലില്‍ ജയിച്ചു വരാനുള്ള പിണറായിയുടെ മോഹം, സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ ദുബായില്‍ പറഞ്ഞു. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയ്ക്ക് വിധേയനായ വി എസ്സിനെ വെച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് സിപിഎമ്മിന്റെ പാപ്പരത്തം മൂലമാണ്. പിണറായി അഭിമാനബോധമുള്ള രാഷ്ട്രീയ നേതാവാണെങ്കില്‍ വി എസ്സിനെ മാറ്റി നിര്‍ത്തണം.

ഇത് പാര്‍ട്ടിയുടെ ഗതികേടാണ്. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയ്ക്ക് വിധേയനായ വ്യക്തിയുടെ ബ്രാന്‍ഡില്‍, വോട്ട് വേണം എന്നത് രാഷ്ട്രീയ അധഃപതനമാണ്. അച്യുതാനന്ദന്റെ വോട്ട് കാന്‍വാസിങ് ആവശ്യമില്ലെന്ന് പറയാനുള്ള നട്ടെല്ല് പിണറായി കാണിക്കണമെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

vs-pinarayi-01

അഴീക്കോട് മണ്ഡലം ഇടത് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍, സ്വന്തം പിതാവ് എം വി രാഘവനോട്, സ്‌നേഹത്തിന്റെ ഒരു അംശം പോലും ഇല്ലാത്തവാനാണ്. അഴീക്കോട് മണ്ഡലത്തിലുള്ളവര്‍ക്ക് നികേഷിനെ ഇടത് സ്ഥാനാര്‍ഥിയായി കാണാനാകില്ല. നികേഷ് കുട്ടിക്കാലം ചിലവഴിച്ച പാപ്പിനിശേരിയിലെ വീട് തീവെച്ച് നശിപ്പിച്ചവരാണ് സിപിഎമ്മുകാര്‍. ആ വീട് ഒരു പരുവത്തിലാക്കിയവരോടൊപ്പമാണ് നികേഷ് കൂട്ടുകൂടിയത്.

ഇത് എങ്ങിനെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകും. അഞ്ചുപേര്‍ മരിച്ച കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പരാജില്‍ നിന്ന്, നികേഷ് തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം വാങ്ങുമെന്നാണ് താന്‍ കരുതിയതെന്നും കെ സുധാകരന്‍ ആക്ഷേപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+