ജാസിമിന്റെ വീട് കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു
റാസ് അല്‍ ഖൈമ: കൃത്യനിര്‍വഹണത്തിനിടെ സ്വജീവന്‍ ത്യജിച്ച ജാസിം ഈസ അല്‍ബലൂഷിയുടെ വസതി കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം ഷാര്‍ജ സംഘടിപിച്ച സ്വച്ഛ് ഭാരത് സുന്ദര്‍ ഭാരത് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ യുഎഇ യിലെത്തിയപ്പോഴാണ് അദ്ദേഹം റാസ് അല്‍ ഖൈമയില്‍ ജാസിം ഈസ അല്‍ബലൂഷിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയത്.
ഐപിഎഫ് ഷാര്‍ജയുടെ ബഹുമതിപത്രം അദ്ദേഹം ജാസിം ഈസ അല്‍ബലൂഷിയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ ത്യജിക്കേണ്ടിവന്ന ജാസ്സിമിന്റെ വീരോചിതമായ സാഹസികതയും ധീരതയും സമയോചിതമായ അര്‍പ്പണബോധവും സുരേന്ദ്രന്‍ അനുസ്മരിച്ചു.

ഐപിഎഫ് ഷാര്‍ജ പ്രസിഡന്റ് ശ്രീ ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രെട്ടറി അഡ്വ അരുണ്‍കുമാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ആയ ശ്രീ പുഷപരാജ് ആതവനാട്, ശ്രി പദ്മകുമാര്‍, റാസ് അല്‍ ഖൈമ എസ്സ്എന്‍ഡിപി നേതാക്കളായ ശ്രീ മോഹനന്‍ എന്നിവരും ശ്രി സുരേന്ദ്രനൊപ്പം ജാസിം ഈസ അല്‍ബലൂഷിയുടെ വസതി സന്ദര്‍ശിച്ചു.












Click it and Unblock the Notifications