Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാപ്പുമുസ്ലിയാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ വിജയിപ്പിക്കുക: കടമേരി റഹ് മാനിയ്യ ബഹ്‌റൈന്‍ അനുസ്മരണ സംഗമം

മനാമ: ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ സമുദായത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ അതുല്ല്യമാണെന്നും അദ്ധേഹം മുന്നോട്ടു വെച്ച പദ്ധതികളെല്ലാം ഇനി പൂര്‍ത്തിയാക്കേണ്ടത് സാമൂഹിക ബോധമുള്ള വിശ്വാസികളുടെ ബാധ്യതയാണെന്നും ബഹ്‌റൈനില്‍ നടന്ന ബാപ്പു മുസ്ലിയാര്‍ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ കമ്മറ്റി മനാമ സമസ്ത ഓഡിറ്റോറിയത്തിലാണ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, ഹജ്ജ് കമ്മറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, കോട്ടുമല കോപ്ലക്‌സ്, എഞ്ചിനീയറിംഗ് കോളേജ്, സുപ്രഭാതം ദിനപത്രം തുടങ്ങി മത-ഭൗതിക മേഖലകളിലെ നിരവധി സ്ഥാനങ്ങളിലിരുന്ന് ഒരു പുരുഷായുസ്സില്‍ പ്രവര്‍ത്തിക്കാവുന്നതിലും അധികം പ്രവര്‍ത്തനങ്ങള്‍ നടത്തി ബാക്കിയുള്ളവ സമുദായത്തെ ഏല്‍പ്പിച്ചാണ് അദ്ധേഹം കടന്നു പോയതെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

പ്രഭാഷണത്തിനിടെ, കടമേരി റഹ്മാനിയ്യ മുന്നോട്ടു വെക്കുന്ന വനിതാ കോളേജിന് സ്വന്തമായി ഒരു കെട്ടിടം അടുത്ത മാസം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അദ്ധേഹത്തിന്റെ വിയോഗമുണ്ടായിരിക്കുന്നതെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ റഹ്മാനി അഭിപ്രായപ്പെട്ടു. സമുദായ പുരോഗതിക്കും സംരക്ഷണത്തിനും വേണ്ടിയുള്ള അദ്ധേഹത്തിന്റെ ഇത്തരം സദുദ്യമങ്ങളും സംരംഭങ്ങളും പൂര്‍ത്തിയാക്കേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്വമാണെന്നും അതിന് കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ധേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ ബഹ്‌റൈന്‍ സന്ദര്‍ശിച്ച ബാപ്പു ഉസ്താദുമായി ബന്ധപ്പെട്ട ഓര്‍മകള്‍ അദ്ധേഹം പങ്കുവെച്ചു.

musliar

ഉസ്താദിന്റെ വിയോഗത്തിലൂടെ ഉണ്ടായ നഷ്ടത്തിനു അല്ലാഹു നല്ല പകരം നല്‍കട്ടെയെന്ന് അദ്ധേഹം പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് നടന്ന സമൂഹ പ്രാര്‍ത്ഥനാ സദസ്സിനും അദ്ധേഹം നേതൃത്വം നല്‍കി. ചടങ്ങില്‍ ബാപ്പു മുസ്ലിയാരുടെ ശിഷ്യന്‍ സലീം ഫൈസി പന്തീരിക്കര, ഖാസിം റഹ് മാനി വയനാട്, ഉബൈദുല്ല റഹ് മാനി കൊന്പംകല്ല് എന്നിവര്‍ ഉസ്താദിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

കടമേരി റഹ് മാനിയ്യ ബഹ്‌റൈന്‍ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് ഉസ്മാന്‍ ടിപ്പ്‌ടോപ്പ്, ജന.സെക്രട്ടറി നിസാര്‍ ഒതയോത്ത് കടമേരി, ട്രഷറര്‍ അബ്ദുല്‍ അസീസ് കുറ്റിയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കൂടാതെ കുയ്യാലില്‍ മഹ് മൂദ് ഹാജി, കുന്നോത്ത് അബ്ദുല്ല, ചാലിയാടന്‍ ഇബ്രാഹീം ഹാജി, എ.പി.ഫൈസല്‍ വില്ല്യാപ്പള്ളി, സൂപ്പി ജീലാനി തുടങ്ങിയവരും എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞഹമ്മദ് ഹാജി, മുസ്ഥഫ കളത്തില്‍, ശഹീര്‍ കാട്ടാന്പള്ളി എന്നിവരടങ്ങുന്ന സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും ഉസ്താദുമാരും ഏരിയാ കമ്മറ്റി, ബഹ്‌റൈന്‍ കെ.എം.സിസി പ്രതിനിധികളും സംബന്ധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+