കാലം കാവാലം വെള്ളിയാഴ്ച പ്രകാശനം ചെയ്യും
ഷാബു കിളിത്തട്ടില്‍ എഡിറ്റ് ചെയ്ത പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മുഖ്യ വേദിയായ ബോള്‍ റൂമില്‍ രാത്രി 9 മണിക്കാണ് പ്രകാശനം ചെയ്യുന്നത്.
ഷാര്‍ജ: പ്രശസ്ത നാടകാചാര്യനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കരുടെ കര്‍മ്മപഥങ്ങളെ അടയാളപ്പെടുത്തുന്ന കൃതി കാലം കാവാലം വെള്ളിയാഴ്ച പ്രകാശനം ചെയ്യും. ഷാബു കിളിത്തട്ടില്‍ എഡിറ്റ് ചെയ്ത പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മുഖ്യ വേദിയായ ബോള്‍ റൂമില്‍ രാത്രി 9 മണിക്കാണ് പ്രകാശനം ചെയ്യുന്നത്.
കാവാലത്തിന്റെ നാടകങ്ങളെയും കവിതകളെയും ചലച്ചിത്രഗാനങ്ങളെയും അപഗ്രഥിച്ചു കൊണ്ട് പ്രമുഖര്‍ എഴുതിയ ലേഖനങ്ങളും കാവാലവുമായി ഒരുമിച്ചു നാടക പ്രവര്‍ത്തനം നടത്തിയ മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജുവാര്യര്‍ എന്നിവര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളും ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ബുക്സ് ആണ് പബ്ലിഷര്‍. കവികളായ ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, വി മധുസൂദനന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് കാവാലത്തിന്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കാവ്യാര്‍ച്ചനയും നടക്കും. നാട്ടുവാദ്യങ്ങളായ ചെണ്ടയും ഇടയ്ക്കയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഗീതപരിപാടിയില്‍ പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 055 5484973












Click it and Unblock the Notifications