ഐഎഎസ് കബഡി മത്സരം: കല്ലൂരാവി ജേതാക്കളായി
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയും എന്‍.ടി.വി യും സംയുക്തമായി നടത്തിയ അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ ഷിപ്പ് മത്സരത്തില്‍ 21 നെതിരെ 41 പോയിന്റുകള്‍ക്ക് കെ.എസ്.ബ്രിഗേഡ് ടീമിനെ പിന്തള്ളി ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂരാവി ജേതാക്കളായി. വാശിയേറിയ സെമി ഫൈനല്‍,ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ നൂറു കണക്കിന് കബഡി സ്‌നേഹികളാണ് അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ കാണികളായെത്തിയത്.
യു.എ.ഇ യില്‍ നിന്നുള്ള 28 ഇന്ത്യന്‍ കബഡി ടീമുകളില്‍ നിന്നും തെരഞ്ഞെടുത്ത 12 ടീമുകളാണ് രണ്ടു ദിവസമായി നടന്ന കബഡിയില്‍ മത്സരിച്ചത്. വിജയികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. വിജയികളായ ടീമംഗങ്ങള്‍ക്ക് എന്‍.ടി.വി യുടെ സ്വര്‍ണ്ണ നാണയങ്ങളും വിതരണം ചെയ്തു.

ഫൈനല്‍ മത്സരങ്ങള്‍ക്ക് മുമ്പായി നടന്ന അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ഉദ്ഘാടനം പ്രശസ്ത മിമിക്രി താരം ജയരാജ് വാര്യര്‍ നിര്‍വഹിച്ചു മുന്‍ എം.എല്‍.എ. കെ.പി. കുഞ്ഞിക്കണ്ണന്‍, കേരള കബഡി അസോസിയേഷന്‍ ചീഫ് കോച്ച്‌ജെ .
ഉദയകുമാര്‍, കേരള കബഡി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിജയകുമാര്‍, എന്‍.ടി.വി ചെയര്‍മാന്‍ മാത്തുക്കുട്ടി, മാത്യു ജോണ്‍,അനില്‍ വാര്യര്‍, കോഡിനേറ്റര്‍ അഡ്വ.അജി കുര്യാക്കോസ്, കണ്‍വീനര്‍ പ്രദീപ് നെന്മാറ,എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി എസ്.മുഹമ്മദ് ജാബിര്‍ സ്വാഗതവും ട്രഷറര്‍ വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications