കമലാ സുരയ്യ പുരസ്കാരം ടി.ജെ.എസ്. ജോര്‍ജിന്
ദുബായ്: സാമൂഹികസാംസ്കാരിക മേഖലകളിലെ മികച്ച വ്യക്തിത്വങ്ങള്‍ക്ക് 'ഗള്‍ഫ് മാധ്യമം' ഏര്‍പ്പെടുത്തിയ കമലാ സുറയ്യ പുരസ്കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്. മാധ്യമ രംഗത്തെ സമഗ്ര സംഭാവന കൂടി കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ദുബൈയില്‍ 24 ന് ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന മധുരമെന് മലയാളം ചടങ്ങില്‍ സമ്മാനിക്കും.
മാധ്യമ രംഗത്ത് വിട്ടുവീഴ്ചയില്ലാതെ ജനപക്ഷത്ത് നിന്നതാണ് ടി.ജെ.എസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സാഹിത്യകാരന് സി.രാധാകൃഷ്ണന്, മുതിര്‍ന്ന പത്രപ്രവര്ത്തകന് എന്‍.പി. രാജേന്ദ്രന്, മാധ്യമം ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസിന് അശ്റഫ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

1928 മേയ് ഏഴിന് തുമ്പമണ്ണില്‍ ജനിച്ച തയ്യില്‍ ജേക്കബ് സണ്ണി ജോര്‍ജ് ഇന്ത്യന്‍ എക്സ്പ്രസിന്റെ പത്രാധിപസമിതി ഉപദേശകനാണ്. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ് ജേര്‍ണലിലാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ ജോലി ചെയ്തു.
ഹോംങ്കോങ്ങില്‍ നിന്ന് പുറത്തിറങ്ങിയ ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. 2011 ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു.പതിനാറോളം പുസതകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: അമ്മു. ഷേബാ തയ്യില്‍, കവിയും നോവലിസ്റ്റുമായ ജീത് തയ്യില്‍ എന്നിവര്‍ മക്കളാണ്.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications