പഴയ പ്രവാസികളെ ആദരിച്ചു
ജിദ്ദ: സൗദിയില്‍ മുപ്പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കണ്ണമംഗലം പഞ്ചായത്തില്‍ നിന്നുള്ളവരെ ജിദ്ദയിലെ കണ്ണമംഗലം കൂട്ടായ്മ ആദരിച്ചു. കൂട്ടായ്മയുടെ ഒന്നാം വാര്ഷി്കാഘോഷങ്ങളുടെ ഭാഗമായായിരുന്നു ആദരിക്കല്‍ ചടങ്ങ്.
കൂട്ടായ്മയുടെ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ആലുങ്ങല്‍ മുഹമ്മദ്, ഹംസ പുള്ളാട്ട്, പി.ടി കുഞ്ഞിമുഹമ്മദ്, നെടുമ്പള്ളി മുഹമ്മദ്കുട്ടി എന്നിവരെയാണ് ചടങ്ങില്‍ വെച്ച് ആദരിച്ചത്. ഹൃസ്വസന്ദര്‍ശമനാര്‍ഥംഎ സൌദിയിലെത്തിയ പഞ്ചായത്ത് നിവാസികളായ കാപ്പന്‍ രായിന്‍കുട്ടിഹാജി, മണ്ടോട്ടില്‍ മൊയ്തീന്‍കുട്ടി ഹാജി എന്നിവരാണ് ആദരിച്ചത്.

ജലീല്‍ കണ്ണമംഗലം, സമദ് ചോലക്കല്‍, ടി.ടി സമദ്, മജീദ് ചേറൂര്‍, കൊയിസ്സന്‍ വീരാന്‍കു്ട്ടി തുടങ്ങിയവര്‍ ചടങ്ങിന്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications