റണ്‍വെ 4000 മീറ്ററാക്കാനുള്ള പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു
ദുബായ്: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ 4000 മീറ്ററാക്കാനുള്ള പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നോര്‍ത്ത് കേരള ചേമ്പര്‍ ഓഫ് കോമേര്‍സ് ഓവര്‍സീസ് വിംഗ് അനുമോദിച്ചു.
പ്രവാസികള്‍ വലിയ ആഹ്ലാദത്തോടെയാണ് ബജറ്റിലെ ഈ പ്രഖ്യാപനത്തെ കാണുന്നത്. 4000 മീറററിന്റെ റണ്‍വെയുള്ള ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂരെന്ന് ഭാരവാഹികളായ പി.ബാലന്‍ നായര്‍, പി.വി. നികേഷ്, അഡ്വ.ടി.കെ.ആഷിഖ്, ടി.കെ.വി സുനില്‍ കുമാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇതിനായി മുന്‍കൈയെടുത്ത നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേര്‍സ് ഭരണ സമിതിയെയും രാഷ്ട്രീയ സംഘടനകളെയും അവര്‍ അനുമോദിച്ചു.












Click it and Unblock the Notifications