Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തിന് എന്ത് പേര് നല്‍കും?

ദുബായ്: ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ജെ.ആര്‍.ഡി. ടാറ്റയുടെ പേരിടണമെന്ന് യു.എ.ഇ.യിലെ കണ്ണൂരുകാരായ പ്രവാസികളുടെ സംഘടനയായ കെക്‌സ്പ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ആദ്യത്തെ പൈലറ്റ് എന്ന നിലയിലും ഇന്ത്യന്‍ വ്യോമയാനരംഗത്തിന് ജീവന്‍ നല്‍കുകയും ചെയ്ത ജെ.ആര്‍.ഡി. ടാറ്റയാണ് കണ്ണൂരിന്റെ മണ്ണില്‍ ആദ്യമായി വിമാനമിറക്കിയത്. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ഗോവയ്ക്കുശേഷം അദ്ദേഹം കണ്ണൂരാണ് വിമാനം ഇറക്കിയത്. കണ്ണൂരിന്റെ വ്യോമയാനചരിത്രവും അവിടെയാണ് തുടങ്ങുന്നതെന്ന് കെക്‌സ്പ വിശദീകരിച്ചു.

kannur-intenational-airport

അതേസമയം, ഇന്ത്യയിലൊരിടത്തും അദ്ദേഹത്തിനായി ഒരു സ്മാരകം വ്യോമയാനമേഖലയില്‍ ഇതുവരെയില്ല. ആ കുറവ് നികത്തി ആ വലിയ മനുഷ്യനെ ആദരിക്കണമെന്ന് സംഘടന കേന്ദ്രസര്‍ക്കാറിനോടും കേരള സര്‍ക്കാറിനോടും അഭ്യര്‍ഥിച്ചു. പ്രസിഡന്റ് വി.കെ.ഷാജന്റെ അധ്യക്ഷതയില്‍ മുരളി വീനസ് സമ്മേളനം ഉദ്ഘാടനംചെയ്തു. വിജിത് വയക്കര ജി.വി. രൂപേഷ്, ജിതേഷ് വിജയന്‍, എം.പി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. കെ.പി.അഭിലാഷ് സ്വാഗതവും കെ.വി.ഷാജേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി വിജിത് വയക്കര (പ്രസി). വി.കെ.ഷാജന്‍ (വൈ. പ്രസി), ജിതേഷ് വിജയന്‍ (ജന.സെക്ര), കെ.വി.ഷാജേഷ് (ജോ.സെക്ര), പ്രവീണ്‍ താപ്പള്ളി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+