കണ്ണൂര്‍ സ്വദേശി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു
ദോഹ: അല്‍ഖോറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.
കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി കണ്ടേല്‍ ശബീര്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇബ്രാഹീം ഖദീജ ദമ്പതികളുടെ മകനായ ശബീറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.

നടപടികള്‍ പൂര്‍ത്തിയാക്കി മ്യതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏഴു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍:
ഖത്തറില്‍ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ വിസ ലഭിക്കും
ദോഹ ബാങ്കിന്റെ പുതിയ ശാഖ കൊച്ചിയില്‍












Click it and Unblock the Notifications