ദുബായ്: കണ്ണൂര്‍ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവം, ഭര്‍ത്താവിന്‍റെ മൊഴിയില്‍ വൈരുദ്ധ്യം
ദുബായ്: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. ഭര്‍ത്താവിന്റെ മൊഴിയിലെ വൈരുദ്ധ്യമാണ് കൂടുതല്‍ ദുരൂഹതകള്‍ക്ക് വഴി തെളിയ്ക്കുന്നത്. ഞായറാഴ്ചയാണ് അല്‍ഖുസൈയിലെ ഫ്‌ളാറ്റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ: ' സംഭവ ദിവസം ഓഫീസില്‍ പോയ ഇദ്ദേഹം തിരികെ എത്തിയപ്പോള്‍ കുട്ടികള്‍ ടിവി കാണുകയായിരുന്നു. ഭാര്യ കുളിമുറിയിലാണെന്നാണ് മക്കള്‍ പറഞ്ഞത്. ഏറെ നേരം കഴിഞ്ഞിട്ടും ഭാര്യ പുറത്തിറങ്ങാതിരുന്നതിന് തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്ന് ഇയാള്‍ പറഞ്ഞു'.

തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവധിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ ഭാര്യയ്ക്ക് താത്പര്യമില്ലായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ മൂന്ന് മാസമായി ഭര്‍ത്താവിനോടും രണ്ട് മക്കളോടുമൊപ്പം ഇവിടെയായിരുന്നു താമസം. വേനലവധിയ്ക്ക് നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം.












Click it and Unblock the Notifications