ഒട്ടകത്തെ ഇടിച്ചിട്ട ലാൻഡ് ക്രൂയിസർ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചു
സലാലയ്ക്കടുത്ത് ജഅ്‌ലാന്‍ ബനീബുആലിയില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.
മസ്ക്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ കൂത്തുപ്പറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ്(15) ആണ് കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഒമാനിലെ സലാലയിലാണ് അപകടമുണ്ടായത്.
സലാലയ്ക്കടുത്ത് ജഅ്‌ലാന്‍ ബനീബുആലിയില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. കൂത്തുപ്പറമ്പ് സ്വദേശിയായ താഹിറും കുടുംബവും സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ റോഡിലുണ്ടായിരുന്ന
ഒട്ടകത്തെ ഇടിച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ പുറത്തേക്ക് തെറിച്ച ഷഹാരിസ് റോഡിൽ തലയിടിച്ചാണ് വീണത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷഹാരിസ് മരണപ്പെട്ടു. അപകടത്തിൽ താഹിറിനും ഭാര്യയ്ക്കും മകനും സാരമായി പരിക്കേറ്റിട്ടുണ്ട്.
മരിച്ച ഷഹാരിസ് സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കൂത്തുപ്പറമ്പ് സ്വദേശിയായ താഹിറും കുടുംബവും വർഷങ്ങളായി ഒമാനിലാണ് താമസം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications