കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യാ ശ്രമം കണ്ണൂര്‍ സ്വദേശിനി ഷാര്‍ജ പോലീസ് കസ്റ്റഡിയില്‍

Google Oneindia Malayalam News

ഷാര്‍ജ: ഭര്‍ത്താവുമായുള്ള നിസാര പ്രശ്‌നത്തിന്റെ പേരില്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ സ്വദേശിനിയായ യുവതി പോലീസ് കസ്റ്റഡിയിലായി. കഴിഞ്ഞ ദിവസം ഷാര്‍ജയിലാണ് സംഭവം അരങ്ങേറിയത്. പുതുതായി ജോലിയില്‍ പ്രവേശിച്ച കമ്പനിയില്‍ നിന്നും സമയമായിട്ടും കാണാതിരുന്ന ഭര്‍ത്താവിനെ യുവതി ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ജോലി തിരക്കാണെന്നും അല്‍പം വൈകുമെന്നും ഭര്‍ത്താവ് മറുപടി നല്‍കിയപ്പോള്‍ എങ്കില്‍ താങ്കള്‍ അവിടെ തന്നെ കിടന്നോ ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് യുവതി മറുപടി നല്‍കുകയായിരുന്നു.

സംഭവം തമാശയാണെന്ന് കരുതിയ ഭര്‍ത്താവ് പക്ഷെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെയാണ് കണ്ടെത്. ഉടനെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

suicide

വീട്ടിലുണ്ടായിരുന്ന മദ്യത്തില്‍ ഗുളിക കലര്‍ത്തി കഴിച്ചെങ്കിലും ഒന്നും സംഭവിക്കാത്തത് കണ്ടപ്പോള്‍ കൈയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം. ഏതായാലും ഷാര്‍ജ പോലീസ് കസ്റ്റഡിയിലുള്ള യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഭര്‍ത്താവ്. കേസ് കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

English summary
Kannur native under Sharjah Police custody for Suicide attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X