Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍-ബദൽ സംവിധാനം ഏർപ്പെടുത്തണം: കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ)

ദുബായ് : കോഴിക്കോട് എയർപോർട്ട് റണ്‍വെ അറ്റകുറ്റ പണികൾക്കായി ദീർഘ നാളത്തേക്ക് അടച്ചിടുന്നത് പ്രവാസി മലയാളികളെ വിശേഷിച്ചു മലബാറിൽ നിന്നുള്ള യാത്രക്കാരെ ഏറെ ബാധിക്കുമെന്നതിനാൽ , അനുബന്ധമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ) അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടി റണ്‍വെ വിപുലീകരിക്കുന്നത് ശ്ലാഘനീയമാണ്. എന്നാൽ അത് നിലവിലുള്ള യാത്ര സൗകര്യത്തെ ബാധിക്കാത്ത തരത്തില്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

karipur-airport

റണ്‍വെ ഭാഗികമായി അടക്കുന്നത് മൂലം, വലിയ വിമാനങ്ങൾക്ക് ലാന്റിഗ് ബുദ്ധിമുട്ടാകുന്ന പക്ഷം, ഇത്തരം വിമാനങ്ങൾ സർവീസ് നടത്തുന്ന സമീപ എയർപോർട്ട്കളിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് റോഡു മാര്‍ഗ്ഗം ബദൽ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ മുൻകൈയ്യെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്കൂൾ അവധിയും , ആഘോഷങ്ങളും നടക്കുന്ന വേളയിൽ എയർപോർട്ട് റണ്‍വേ പ്രവൃത്തികൾക്കായി അടച്ചിടുന്നത് പുന പരിശോധിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിടണ്ട് രാജന് കൊളാവിപാലം അധ്യക്ഷത വഹിച്ചു . മോഹന് എസ വെങ്കിട്ട് , അഡ്വ .മുഹമ്മദ്‌ സാജിദ്, ജമീല് ലത്തീഫ്, പദ്മനാഭൻ നമ്പ്യാർ , മുഹമ്മദ്‌ അലി , മുരളി കൃഷ്ണ, മുഹമ്മദ്‌ ബഷീര്, ഷിരോജ്, ഫൈസൽ നാലുകുടി, ദീപ സൂരജ്, റാബിയ ഹുസൈൻ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+