കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രതിസന്ധി അംബാസിഡര്‍ക്ക് നിവേദനം നല്കി

Google Oneindia Malayalam News

ദുബായ് : കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ വിപുലീകരണ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടും നിര്‍ത്തലക്കിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുവാന്‍ ഫലപ്രദമായ നടപടികള്‍ക്കായി വ്യോമായന വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് ജില്ല പ്രവാസി(യു എ ഇ) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി പി സീതാറാമിനു നിവേദനം നല്കി.

കോഴിക്കോട് എയര്‍പോര്‍ട്ട് നവീകരണത്തിന്റെ പേരില്‍ അനിശ്ചിത കാലത്തേക്ക് വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയതും, വിമാനങ്ങള്‍ വെട്ടിച്ചുരുക്കിയതും പ്രവാസി മലയാളികളെ പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത് നിന്നുള്ള യാത്രക്കാരെ ഏറെ വിഷമ വൃത്തത്തിലായിരിക്കുകയാണ്. മലബാറില്‍ നിന്നുള്ളവര്‍ ഏറെ ആശ്രയിച്ചു വരുന്ന വിമാനത്താവളം എന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ മലബാര്‍ ഭാഗത്ത് നിന്നുള്ളവര്‍ നാട്ടിലേക്കും തിരിച്ചും യാത്രാ ദുരിതം അനുഭവിക്കുകയാണ്.

kozhikkodenri

സ്‌കൂള്‍ സീസണും, വിഷു, റംസാന്‍, ഈദ് ആഘോഷങ്ങളില്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന ഗള്‍ഫിലെ കുടുംബങ്ങള്‍ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിയതില്‍ ഏറെ പ്രയാസം നേരിടുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഎഇ യില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലബാറില്‍ നിന്നാണെന്നിരിക്കെ അവരുടെ ഏക ആശ്രയമായ കോഴിക്കോട് വിമാനത്താവളത്തിലെ ഇപ്പോഴത്തെ യാത്രക്ലേശം ഭാരവാഹികള്‍ അംബാസിഡര്‍ക്ക് വിശദീകരിച്ചു നല്‍കി.

പ്രശ്‌നം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നു അംബാസിഡര്‍ നിവേദക സംഘത്തെ അറിയിച്ചു. പത്മശ്രീ ഡോ ആസാദ് മൂപ്പനോടോപ്പമായിരുന്നു നിവേദകസംഘം അംബാസിഡറെ കണ്ടത്. കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ) രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട് , പ്രസിടണ്ട് രാജന്‍ കൊളവിപാലം, സിക്രടരി അഡ്വ: മുഹമ്മദ് സാജിദ്, മലയില്‍ മുഹമ്മദ് അലി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

യു എ ഇ യിലെ ഇന്ത്യന്‍ എംബസ്സിയുടെ കീഴില്‍ ഇവിടെ മരിക്കുന്നവരുടെ അനന്തര കര്‍മങ്ങള്‍ക്കായി പ്രത്യേകം ഒരു എംബാമിംഗ് യുണിറ്റ് സ്ഥാപിക്കണമെന്നും, നടപടികളെ സുഗമമാക്കാന്‍ പ്രത്യേകം സ്റ്റഫിനെ നിയോഗിക്കണമെന്നും, പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുമായി എല്ലാ എമിറേറ്റുകളിലും മൂന്ന് മാസത്തിലൊരിക്കല്‍ 'കോണ്‍സുലര്‍ അദാലത്തുകള്‍' സംഘടിപ്പിക്കണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു.

English summary
Karipur Airport: Petition to Ambassador TP Sitaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X