കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ തലമുറയെ തീവ്രവാദത്തില്‍ നിന്നകറ്റാന്‍ കുവൈത്ത് പദ്ധതി തയ്യാറാക്കുന്നു

Google Oneindia Malayalam News

കുവൈത്ത് സിറ്റി: പുതിയ തലമുറയെ തീവ്രവാദ ആശയങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കുവൈത്ത് വിപുലമായ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. തെറ്റിദ്ദാരണ പരത്തിയും ആവേശം പകരുന്ന പ്രസംഗങ്ങളിലുടേയും കൂടുതല്‍ ചെറുപ്പക്കാരെ തീവ്രവാദ സംഘടനകളിലേക്ക് വഴി മാറ്റപ്പെടുന്നുവെന്ന രഹസ്യന്യേഷണ വിഭാഗങ്ങളുടെ കണ്ടെത്തലിന്റെ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തെറ്റായ ആശയങ്ങളിലേക്ക് പുതിയ തലമുറ വഴിതെറ്റിപ്പോകാതിരിക്കാന്‍ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളിലൂടെ സാധിക്കുമെന്നാണ് അധിക്രതരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ യുവാക്കളെ ഉപദേശിക്കാന്‍ പള്ളികളിലെ ഇമാമുമാര്‍ക്കും ജുമുഅ പ്രഭാഷകര്‍ക്കും പ്രതേക പരിശീലനം നല്‍കും.

terrorist-1

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മോഡറേഷന്‍ സെന്ററുകള്‍ സജീവമാക്കി യുവാക്കളെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനാണ് മതകര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. യുവാക്കളെ തീവ്ര ആശയങ്ങളിലുള്ള പ്രസംഗങ്ങളിലൂടെ തീവ്ര സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പങ്ക് വഹിച്ച ചിലരെ മതകാര്യ മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു.

കര്‍മ്മ പദ്ധതികള്‍ ഊര്‍ജിതപ്പെടുത്തുന്നതോടെ അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദ സംഘടനയെ വേരോടെ പിഴിതെറിയുവാനാണ് രാജ്യം ലക്ഷ്യം വെക്കുന്നത്.

English summary
Karma Project introduced at Kuwait City to drive away youth from terror
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X