കാരുണ്യം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ : ബഹറിനില്‍ കാരുണ്യം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് മണിയൂര്‍ ബഹറിന്‍ ചാപ്റ്റര്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിനു സമീപം ലുലു സെന്ററില്‍ രാവിലെ 7 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നടക്കുന്ന ക്യാമ്പില്‍ ജനറല്‍ ഡോക്ടര്‍മാരും, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും , പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങുന്ന ടീം പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് തുടര്‍ ചികിത്സ നല്‍കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications