സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ കാസര്‍കോട് സ്വദേശി ദുബായില്‍ നിര്യാതനായി
ദുബായ്: കാസര്‍കോട് സ്വദേശിയായ യുവാവ് ദുബായില്‍ നിര്യാതനായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ് എംഎസി കുഞ്ഞബ്ദുള്ളയുടെ മകന്‍ അഫീഫ് (28) ആണ് മരിച്ചത് ജബല്‍ അലിയിലെ ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ്.
സഹോദരിയുടെ വിവാഹം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് യുവാവ് ദുബായില്‍ മടങ്ങിയെത്തിയത്. അവിവാഹിതനാണ്. കാസര്‍കോട്ടെ പ്രമുഖ പണ്ഡിതനായിരുന്ന എം എ അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടെ മകള്‍ ഫാത്തിമായാണ് അഫീഫിന്റെ മാതാവ്.

സഹോദരങ്ങള്‍ അല്‍താഫ്, അഫ്‌സല്‍, ആതിഫ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം ദുബായില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications