രണ്ടാഴ്ച മുന്പ് തൊഴില്‍തേടി അബുദാബിയിലെത്തിയ മലയാളി യുവാവ് ഗ്യാസ് തലയില്‍ വീണ് മരിച്ചു
കാസര്‍കോട്: അബുദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് മലയാളി യുവാവ് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് പുഞ്ചാവിയിലെ പരേതനായ അബ്ദുറഹ്മാന്‍ -ആസിയ ദമ്പതിമാരുടെ മകന്‍ ജാബിര്‍ (23) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മുസ്സഫയിലായിരുന്നു അപകടം നടന്നത്. രണ്ടാഴ്ച മുമ്പാണ് ജോലി തേടി ജാബിര്‍ അബുദാബിയില്‍ എത്തുന്നത്. സിറ്റി ടെക് എന്ന ഫയര്‍ സേഫ്ടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്പനിയിലേയ്ക്ക് കൊണ്ടുവന്ന സേഫ്ടി ഗ്യാസ് കുറ്റി ഇറക്കുന്നതിനിടെ അടപ്പ് തെറിച്ച് തലയില്‍ പതിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ജാബിര്‍ മരിച്ചു.

ജാബിറിന്റെ സഹോദരനും ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. റെയ്ഹാന, റഹീമ എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.












Click it and Unblock the Notifications