Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം; 23 കോടിയുടെ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം. കാസര്‍കോട് സ്വദേശിക്കും നാല് സുഹൃത്തുക്കള്‍ക്കുമാണ് 23 കോടിയിലേറെ രൂപയുടെ സമ്മാനം അടിച്ചിരിക്കുന്നത്. റാസല്‍ഖൈമയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദിനാണ് ഒന്നാം സമ്മാനം നേടിയത്. ബിഗ് ടിക്കറ്റിലെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിര്‍ഹം അടക്കം നാല് നറുക്കെടുപ്പുകളിലും വിജയികളായത് ഇന്ത്യക്കാരാണ്.

india

കഴിഞ്ഞ മാസം 30ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനത്തിന് താഹിറിനെയും സഹപ്രവര്‍ത്തകരെയും കോടീശ്വരാക്കിയത്. താഹിറും കുടുംബവും വര്‍ഷങ്ങളോളമായി റാസല്‍ഖൈമയിലാണ് താമസം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ് താഹിര്‍. ഇന്നലെ നടന്ന നറുക്കെടുപ്പ് താഹില്‍ തത്സമയം കണ്ടിരുന്നെങ്കിലും ഒരു കൂട്ടുകാരനാണ് സമ്മാനം നേടിയ വിവരം വിളിച്ച് പറഞ്ഞതെന്ന് താഹിര്‍ പറഞ്ഞു. സമ്മാനത്തുക അഞ്ച് പേര്‍ ചേര്‍ന്ന് പങ്കിടുമെന്നും തനിക്ക് ലഭിക്കുന്ന തുക എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് താഹിര്‍ പറയുന്നു.

രണ്ടാം സമ്മാനം പത്ത് ദശലക്ഷം രൂപയാണ്. നൈന മുഹമ്മദ് റഫീഖിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം പിവി സജിത് കുമാറും നാലാം സമ്മാനം ഹാരെന്‍ ജോഷി. ആറാം സമ്മാനം ഹഫ്‌സല്‍ പെരളത്തുമാണ് നേടിയത്. നേരത്തെ അബുദാബി ഡ്യൂട്ടി ഫ്രീ എന്ന പേരിലാണ് ഈ നറുക്കെടുപ്പ് നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിഗ് ടിക്കറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഈജിപ്ഷ്യന്‍ പൗരനായ അഹ്മദ് ഐഷാണ് വിജയിയാത്. 015598 നമ്പര്‍ ടിക്കറ്റിലൂടെ മെഴ്‌സിഡസ് സി200 കാറാണ് അദ്ദേഹത്തിന് ലഭിച്ചത്. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യവുമാണ്.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 40 കോടി ലഭിച്ചതും മലയാളിക്കായിരുന്നു. മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ എന്‍ വി അബ്ദുസാലമായിരുന്നു ആ ഭാഗ്യശാലി. ഡിസംബര്‍ 29ന് അബ്ദുസലാം ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 3236601 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. കുറച്ച് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക പങ്കുവയ്ക്കുമെന്ന് അബ്ദുസാലം അറിയിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി അബ്ദുസാലം മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്നു. സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Recommended Video

cmsvideo
    4 കോടി ലോട്ടറിയടിച്ചിട്ടും സഹായിയായി ജോലി..ശേഷം മരണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+