കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു; കെ.സി.വേണുഗോപാല്‍.എം.പി

Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് മതേതരത്ത്വമാണെന്നും ഇന്ത്യയുടെ മതേതരത്ത്വ സ്വഭാവം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും മുന്‍ കേന്ദ്ര മന്ത്രിയും എം.പി.യുമായ കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇന്‍ക്കാസ് ദുബായ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണം തുടങ്ങിയത് മുതല്‍ രാജ്യം ചരിത്രത്തില്‍ ഇന്നുവരെ അനുഭവിച്ചിട്ടിച്ചാത്ത പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്, ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സ് എല്ലാവരേയും യോജിപ്പിച്ച് നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

modi-govt

പ്രവാസികാര്യ വകുപ്പ് ഒഴിവാക്കിയതിനെതിരെ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും, പ്രവാസികള്‍ക്ക് ഒന്നും ചെയ്യാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ദുബായ് കമ്മിറ്റി പ്രസിഡണ്ട് എന്‍.ആര്‍. മായിന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, എന്‍.പി.രാമചന്ദ്രന്‍, ഷാജി ഖാന്‍, മഹാദേവന്‍ ,ദിലിപ് ഇബ്രാഹിം, രവിശങ്കര്‍, സി.മോഹന്‍ദാസ്, ഷാജി, കെ.സി.അബുബക്കര്‍ ,നാസര്‍ കാരക്കമണ്ഡപം എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ക്കാസ് ദുബായ് കമ്മിറ്റി ജനറല്‍ സിക്രട്ടറി ബി.എ.നാസര്‍ സ്വാഗതവും ട്രഷറര്‍ സി പി.ജലീല്‍ നന്ദിയും പറഞ്ഞു.

English summary
KC Venugopal MP about Modi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X