Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസിഎല്‍ സമാപിച്ചു കണ്ണൂര്‍ റോയല്‍സ് ജേതാക്കള്‍

ദുബായ്: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ദുബായ് സെവന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന കെസിഎല്‍ ഫൈനലില്‍ കാസര്‍കോട് സൂപ്പര്‍ സ്റ്റാഴ്‌സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ റോയല്‍സ് ജേതാക്കളായത്. മൊത്തം പതിനാറു ടീമുകളാണ് ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎല്‍ നാലാം സീസണില്‍ മാറ്റുരച്ചത്.

kclwinnerskannurroyals

ടോസ് നേടി ആദ്യം ബാറ്റ് ചെയത കാസര്‍കോടിന് നിശ്ചിത ഇരുപത് ഓവറില്‍ 120 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കണ്ണൂര്‍ റോയല്‍സ് 18.6 ഓവറില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കി. മൂന്ന് വിക്കറ്റ് ശേഷിക്കെയാണ് കണ്ണൂരിന്റെ ജയം. നാലോവറില്‍ ആറുവിക്കറ്റ് നേടിയ കണ്ണൂരിന്റെ സഹൂര്‍ഖാനാണ് കളിയിലെ താരം.

kclrunnersupkasargodesuperstars

ചാമ്പ്യന്‍മാര്‍ക്കുള്ള എഴുപത്തിയ്യായിരം ദിര്‍ഹവും ട്രോഫിയും കണ്ണൂരിന് സമ്മാനിച്ചു. കണ്ണൂര്‍ ക്യാപ്റ്റന്‍ റിസ്വാന്‍ റൗഫിന് ഓണ്മി ഇലക്ട്രോണിക്‌സ് സ്‌പോണ്‍സര്‍ ചെയ്ത മാന്‍ ഓഫ് ദി സീരീസ് പുരസ്‌ക്കാരവും സമ്മാനിച്ചു.

kclmanoftheseries

ക്രിക്കറ്റ് പ്രേമികളുടെ മികച്ച പിന്തുണയാണ് കെഎസില്ലിന് ലഭിച്ചതെന്നും, നാലാം സീസണിലേക്ക് എത്തിയപ്പോഴേക്കും ടീമുകളും കാണികളും വര്‍ദ്ധിച്ചതായും മുഖ്യ സംഘാടകന്‍ വിനോദ് പിള്ള വ്യക്തമാക്കി. ക്രിസ് ഗെയിലായിരുന്നു ഈ വര്‍ഷത്തെ ബ്രാന്‍ഡ് അംബാസഡര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+