Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ഡി പി എ-മലബാര്‍ ഫുട്‌ബോള്‍ മത്സരം ആവേശമായി

ദുബൈ: കോഴിക്കോട് ജില്ല പ്രവാസി (കെ ഡി പി എ -യു എ ഇ ) ഷാര്‍ജ വാന്‌ടെരെര്‌സ് ഫ്‌ലഡ് ലിറ്റ് സ്‌ടെഡിയത്തില്‍ സംഘടിപ്പിച്ച കെ ഡി പി എ മലബാര്‍ സോക്കര്‍'2015 ആവേശമായി. യു എ ഇ യിലെ 24 ഓളം പ്രമുഖ ടീമുകള്‍ മത്സരിച്ച വാശിയേറിയ ഫുട്‌ബോള്‍ മേളയില്‍ നെസ്‌ടോ ഗ്രൂപ്പ് , യു എ ഇ ജേതാക്കളായി. ആഡ്‌നോക് ഷാര്‍ജ , സോക്കര്‍ എഫ് സി ടീമുകള്‍

യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നെസ്‌ടോ ടീം കേപ്ടന്‍ ഷഫീകിനെ മികച്ച കളിക്കാരനായും ആഡ് നോക്ക് ഗോളി ഷമീറിനെ മികച്ച ഗോള്‍ കീപറായും , കോപ്പി കോര്‍ണര്‍ ടീമിലെ ബൈജുവിനെ മികച്ച ഡിഫന്ററായും തിരഞ്ഞെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സിക്രടരി അഡ്വ വൈ എ റഹിം മത്സരം ഉദ്ഘാടനം ചെയ്തു. ഗെയിംസ് കമ്മറ്റി.

football

ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ നന്തി , കെ ഡി പി എ രക്ഷാധികാരി മോഹന്‍ എസ വെങ്കിട്ട്, പ്രസിഡന്റ് രാജന്‍ കൊളാവിപാലം , നാസര്‍ ബെപൂര്‍, ജമീല്‍ ലത്തീഫ്, പദ്മനഭാന്‍ നമ്പ്യാര്‍ , ദീപ സൂരജ്, റാബിയ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സിക്രട്ടറി അഡ്വ : മുഹമ്മദ് സാജിദ് സ്വാഗതവും, ഷിരോജ് ഇയ്യക്കാട് നന്ദിയും പറഞ്ഞു.

അഷ്‌റഫ് താമരശേരി , നാസര്‍ നന്തി, ഡോ : ബാബു റഫീക്ക്, നെല്ലറ ശംസുദ്ധീന്‍, മുരളി കൃഷ്ണ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. സമാപന ചടങ്ങില്‍ യു എ ഇ നാഷണല്‍ ടീം താരം യൂസുഫ് മുഹമദ് സലിം ബിന് ഗര്‍രി വിജയികള്‍ക്ക്‌കെ ഡി പി എ മലബാര്‍ കപ്പുകള്‍ സമ്മാനിച്ചു.

ഫുട്‌ബോള്‍ താരങ്ങളും, പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. സുരേഷ് ചെരോട്ട് , പി എം കാദര്‍ , ഹബീബ്, അനില്‍ , ഹാരിസ് കോസ്‌മോസ്, സതീഷ് , ഹാഷിം പുന്നക്കല്‍, അസീസ് അബൂബക്കര്‍ സിദ്ദീക്ക് എന്നിവര്‍ ഫുട്‌ബോള്‍ മേളക്ക് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+