Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷന്‍ 100 പദ്ധതിയുമായി കെഫ് ഹോള്‍ഡിങ്‌സ് കേരളത്തിലേക്ക്

ദുബായ്: കേരളത്തിലെ 100 ഗവണ്‍മെന്റ് സ്‌കൂളുകള്‍ നവീകരിക്കുന്ന 'മിഷന്‍ 100' പദ്ധതിയുമായി കെഫ് ഹോള്‍ഡിങ്‌സ് കേരളത്തിലെ സാമൂഹ്യ സേവനമേഖലയില്‍ സജീവമാകുന്നു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഹോള്‍ഡിങ് കമ്പനിയാണ് കെഫ്. 2019 ഓടെ പൂര്‍ത്തിയാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

സ്ഥാപനത്തിനു കീഴിലുള്ള ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷനാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് സ്‌കൂളിലെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രിസം പദ്ധതിയുടെ ഭാഗമാണിത്. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച അഞ്ചു സ്‌കൂളുകളില്‍ ഒന്നാണ് നടക്കാവ് ഗവണ്‍മെന്റ് സ്‌കൂളെന്ന് കമ്പനിയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

KEF Holdings

ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ 42 ഏക്കര്‍ വിസ്തൃതിയില്‍ കെഫ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ 250 മില്യണ്‍ ഡോളറിന്റെ അധികനിക്ഷേപം ഇന്ത്യയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

കോഴിക്കോട് ഓഫ്‌സൈറ്റ് സാങ്കേതിക വിദ്യയും ക്ലിനിക്കല്‍ കെയര്‍ പാത്ത് രൂപകല്‍പ്പനയും ഉപയോഗപ്പെടുത്തി പ്രീമിയം മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ സംവിധാനം ഒരുക്കുന്ന തിരക്കിലാണ് കമ്പനി ഇപ്പോള്‍. പ്രമുഖ വ്യവസായ ഗ്രൂപ്പായ പികെയും ഹൃദ്രോഗവിദഗ്ധനായ ഡോ. അലി ഫൈസലിന്റെയും നേതൃത്വത്തിലാണ് പുതിയ സംരംഭം വരുന്നത്. 2016ഓടെ ആശുപത്രിയുടെ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാകും.

കൂടാതെ, യുഎഇയിലെ ജെബല്‍ അലിയില്‍ പുതിയ മോഡുലാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 100 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ സ്ഥാപിക്കുന്ന പാര്‍ക്ക് 2015 മൂന്നാം പാദത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2007ലാണ് ഫൈസല്‍ ഇ കൊട്ടിക്കൊള്ളോന്‍ സിംഗപ്പൂര്‍ കേന്ദ്രമായി കെഫ് ഹോള്‍ഡിങ്‌സ് ആരംഭിക്കുന്നത്. ഇന്ന് പശ്ചിമേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്ത്യയിലും സിംഗപ്പൂരിലും ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+