പ്രി ഫാബ്രിക്കേഷന്‍ നിര്‍മ്മാണ യൂണിറ്റുമായി കെഫ് ഹോള്‍ഡിങ്‌സ് ദുബായ് ജബല്‍ അലിയില്‍
ദുബായ്: എന്നും പുതുമകള്‍ സമ്മാനിക്കുന്ന ദുബായിലെ നിര്‍മ്മാണ മേഖലയില്‍ സാമ്പത്തീക ലാഭവും, പുതുമയും സമ്മാനിക്കുന്ന പ്രീ ഫാബ്രിക്കേഷന്‍ നിര്‍മ്മാണ വിദ്യയുമായി കെഫ് ഹോള്‍ഡിങ്‌സ് ജബല്‍ അലിയില്‍ പുതിയ നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നു. ദുബായ് ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ബില്‍ഡിങ് ഹെല്‍ത്ത് കെയര്‍ എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് കെഫ് ഹോള്‍ഡിങ്‌സിന്റെ പുതിയ പ്രഖ്യാപനം.
യു.എ.ഇ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് കെഫ് ഹോള്‍ഡിങ്‌സ്. നിര്‍മാണ മേഖലയില്‍ സമയ ലാഭവും സാമ്പത്തീക ലാഭവും പ്രീ ഫാബ്രിക്കേഷന്‍ വിദ്യയിലൂടെ കെഫ് ഹോള്‍ഡിങ്‌സ് ലക്ഷ്യം വെയ്ക്കുന്നു. രാജ്യാന്തര നിലവാരത്തിലുള്ളതും ഏറ്റവും ഫലപ്രദമായതുമാണ് പ്രി ഫാബ്രിക്കേഷന്‍. ആരോഗ്യ മേഖലയിലും ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിലും വലിയ പരിവര്‍ത്തനം ലക്ഷ്യംവച്ചുള്ള നിര്‍മ്മാണ രീതി ലോകത്ത് മിക്ക രാജ്യങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും, പ്രീ ഫാബ്രിക്കേഷന്റ പുതുമയാര്‍ന്ന രൂപകല്‍പന ആഗോള ആരോഗ്യ വിനോദ സഞ്ചാര കേന്ദ്രമായി മാറിയ ദൂബായിയില്‍ വലിയ സ്വീകാര്യത കൈവരികയാണെന്നും കെഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും സ്ഥാപകനുമായ ഫൈസല്‍ ഇ. കൊട്ടിക്കോള്ളോന്‍ പറഞ്ഞു.
ജബല്‍ അലി ഫ്രീസോണില്‍ പ്രി ഫാബ്രിക്കേഷന്‍ ആന്‍ഡ് ഓഫ് സൈറ്റ് കണ്‍സ്ട്രക്ഷന്‍ യൂണിറ്റ് പൂര്‍ണ്ണമായും ലോക നിലവാരത്തിലുള്ളതും രൂപകല്‍പനയിലും എന്‍ജിനീയറിങ്ങിലും നിര്‍മാണത്തിലും ലോക നിലവാരം പുലര്‍ത്തുന്നതായിരിക്കുമെന്നും ഫൈസല്‍ കോട്ടിക്കോള്ളോന്‍ അഭിപ്രായപ്പെട്ടു. റോബോട്ടിക്ക് സംവിധാനത്തിലൂടെ എളുപ്പത്തിലും ക്രത്യതയോടേയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് മറ്റൊരു പ്രതേകത. കെട്ടിട നിര്‍മാണ മാതൃകയില്‍ (ബി ഐ എം) റോബോട്ട് പ്രോഗ്രാം ചെയ്യുന്ന പദ്ധതികള്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് വലിയ ലാഭം നേടിക്കൊടുക്കും.

ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ ടോട്ടല്‍ അലയന്‍സ് ഹെല്‍ത്ത് പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷനല്‍ (ടാപി) ലുമായി കെഫ് ഹോള്‍ഡിങ്‌സ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ആശുപത്രിക്ക് ആവശ്യമായ പ്രി ഫാബ്രിക്കേറ്റഡ് രൂപകല്‍പനകള്‍ ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സ്റ്റുഡിയോയിലായിരിക്കും തയ്യാറാക്കുക. 2016 ല്‍ 500 കിടക്കകളുള്ള ആശുപത്രി ഇന്ത്യയില്‍ പണി പൂര്‍ത്തിയാക്കും.
കോഴിക്കോടാണ് ടാപിയുടെ മേല്‍നോട്ടത്തില്‍ ആശുപത്രി പണി പൂര്‍ത്തിയാക്കുന്നത്. ഓഫ് സൈറ്റ് നിര്‍മാണ സാങ്കേതിക വിദ്യയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ പി എം എച്ച് പി ആശുപത്രിയായിരിക്കും ഇത്. ആരോഗ്യ വ്യവസായ മേഖലയിലെ പ്രഗത്ഭരായ പ്രതിനിധികള്‍ പങ്കെടുക്കുന്ന എക്‌സിബിഷനില്‍ വലിയ പങ്കാളിത്തമാണ് കെഫ് ഹോള്‍ഡിങ്‌സ് വഹിക്കുന്നത്.












Click it and Unblock the Notifications