മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ 1000 കോടി രൂപ വരുമാനത്തിന് തയ്യാറെടുത്ത് കെഫ് ഹോള്‍ഡിംഗ്‌സ്
ദുബായ്: ഓഫ്‌സൈറ്റ് നിര്‍മാണ സാങ്കേതിക വിദ്യയില്‍ നൂതന പദ്ധതികള്‍ക്ക് തുടക്കമിട്ട യുഎഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ കെഫ് ഹോള്‍ഡിംഗ്‌സ് 2016ല്‍ 450 കോടി (66 ദശലക്ഷം യു എ സ് ഡോളര്‍) രൂപയുടെ വരുമാനം നേടിയതായി കമ്പനി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017 ല്‍ 1730 കോടി ഇന്ത്യന്‍ രൂപയിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലും യുഎഇയിലും സിംഗപ്പൂരിലുമായി വ്യാപിച്ചുകിടക്കുന്ന കെഫിന്റെ യുഎഇയിലെ കേന്ദ്ര ഓഫീസില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് കമ്പനി പ്രഖ്യാപനം നടത്തിയത്.
കെഫ് ഹോള്‍ഡിംഗ്‌സിന്റെ സഹ സ്ഥാപനമായ കെഫ് ഇന്‍ഫ്ര 2016 ഡിസംബറില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ അവരുടെ ഏറ്റവും നൂതനവും ലോകത്തിലെ ഏറ്റവും വലുതുമായ സംയോജിത ഓഫ്‌സൈറ്റ് നിര്‍മാണ പാര്‍ക്കായ കെഫ് ഇന്‍ഫ്ര വ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുറന്നിരുന്നു. 2014 മുതല്‍ രണ്ടു വര്‍ഷം കൊണ്ട് വികസിപ്പിച്ച ഈ പദ്ധതി കമ്പനിയുടെ വളര്‍ച്ചയ്ക്ക് വന്‍വേഗതയാണ് സമ്മാനിക്കുന്നത്. ഇന്‍ഫോസിസിനു വേണ്ടി രണ്ടു മില്യന്‍ ചതുരശ്ര അടി സ്ഥലത്ത് വാണിജ്യ മന്ദിരങ്ങളുടെ പണി പുരോഗമിക്കുകയാണ്. 135 മീറ്റര്‍ ഉയരമുള്ള മന്ദിരം പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെതന്നെ ഉയരംകൂടിയ മന്ദിരമായിരിക്കും ഇതെന്ന് കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഫൈസല്‍ ഇ കോട്ടിക്കോളന്‍ അറിയിച്ചു. എംബസ്സി ഗ്രൂപ്പിനു വേണ്ടി ബംഗളുരുവില്‍ നിര്‍മിക്കുന്ന എംബസ്സി 7ബി 1.6 മില്യന്‍ ചതുരശ്ര അടിയുള്ള വാണിജ്യ പദ്ധതിയാണ്.

13.5 മാസം കൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തീകരിച്ചത്. ബംഗളുരുവിലെ ബിദാദിയില്‍ ബോഷിനു വേണ്ടി നാലു ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ക്യാംപസ് സജ്ജീകരിക്കാന്‍ വെറും 11 മാസം മാത്രമാണെടുത്തത്. ജെംസ് എഡ്യൂക്കേഷനുമായി ചേര്‍്ന്ന കൊച്ചി സ്മാര്‍ട് സിറ്റിയില്‍ 1.3 ലക്ഷം ചതുരശ്ര അടിയില്‍ വികസിപ്പിക്കുന്ന ജെംസ് മോഡേണ്‍ അക്കാദമി 5.5 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി 2017 ഏപ്രിലില്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡു ടു എന്‍ഡ് ഓഫ്‌സൈറ്റ് നിര്‍മ്മാണത്തിലൂടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സമ്പൂര്‍ണ മാറ്റത്തിനാണ് തങ്ങള്‍ ശ്രമിക്കുതെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ ഇ കൊട്ടികൊള്ളോന്‍ പറഞ്ഞു. ഇന്‍ഡ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലെ വികസനാവശ്യങ്ങള്‍ പരിഹരിക്കാനാവശ്യമായ ശേഷി കെഫ് ഇന്‍ഫ്ര വണ്ണിനുണ്ട്. ഈ വിപണികളില്‍ വര്‍ധിച്ചു വരുന്ന ആവശ്യത്തിനനുസരിച്ച് താങ്ങാവുന്ന രീതിയിലുള്ള ഹൗസിംഗ്, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങി അവശ്യ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല.
പകുതി സമയം ലാഭിക്കുന്നതിനൊപ്പം കൃത്യമായരീതിയില്‍ ചെലവുകളിലും ലാഭമുണ്ടാക്കി നൂതനമായ നിര്‍മാണ രീതികളിലൂടെ ഈ വിപണികളെ വേഗത്തിലാക്കുകയാണ് കെഫ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് കെഫ് ഹോള്‍ഡിംഗിന് രണ്ടു വര്‍ഷം മാത്രമേ പ്രായമായിട്ടുള്ളുവെങ്കിലും വരുമാനം ആയിരം കോടി രൂപ കടക്കാനുള്ള ലക്ഷ്യമാണുള്ളത്. സുസ്ഥിരവും പരിപൂര്‍ണവുമായ വികസനമെന്ന കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ഒട്ടേറെ മുന്‍നിര കമ്പനികളുടെ വിശ്വാസവും താല്‍പര്യവും നേടിയെടുക്കാന്‍ കഴിഞ്ഞതും തങ്ങളുടെ നേട്ടമാണെന്ന് ഫൈസല്‍ ഇ കൊട്ടികൊള്ളോന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെഫ് വൈസ് ചെയര്‍മാന്‍ ഷബാന ഫൈസല്‍ പറഞ്ഞു.












Click it and Unblock the Notifications