Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ വര്‍ഗ്ഗീയത അപകടകരം: കെ.എം ഷാജി എം.എല്‍.എ

ദുബായ്: വ്യാപകമായ തെറ്റിദ്ധാരണ പരത്തി സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിച്ച് രാജ്യത്തെ സമൂഹങ്ങള്‍ക്കിടയില്‍ വര്‍ഗീയ കലാപമുണ്ടാക്കുന്ന ഫാസിസ്റ്റ് ശക്തികളെ കരുതിയിരിക്കണമെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. ദുബായ്‌കോഴിക്കോട് ജില്ലാ അല്‍ബറാഹ കെ.എം.സി.സി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദിയുടെ വര്‍ഗീയ തരംഗത്തെ വിവേകത്തിലൂടെ തകര്‍ക്കാമെന്ന് ബീഹാര്‍ ജനത തെളിയിച്ചിരിക്കുകയാണ്.

എന്നാല്‍ വിദ്യാസമ്പന്നര്‍ അധിവസിക്കുന്ന കേരളത്തിലെ വര്‍ഗീയത അപകടകരമാണ്. ഇവിടത്തെ ധ്രുവീകരണസാധ്യത നാം കണ്ടില്ലെന്ന് നടിച്ചാല്‍ രാജ്യം വലിയ വില നല്‍കേണ്ടിവരും. സമാധാനകാംക്ഷികളായ മലയാളികള്‍ക്കിടയില്‍ ആസൂത്രിതമായി കുത്തിവെക്കുന്ന ഇത്തരം വര്‍ഗീയ വിഷ ബീജങ്ങളെ വളരാന്‍ അനുവദിക്കരുതെന്നും ഷാജി പറഞ്ഞു.യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹംസ പയ്യോളി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ട്രഷറര്‍ റഷീദ് വെങ്ങളം, പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായില്‍, സഅദ് പുറക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

janabmunawaralithangal

കോഴിക്കോട് സി.എച്ച് സെന്റര്‍ റമസാന്‍ കാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരം ബാലുശ്ശേരി മണ്ഡലത്തിനും വ്യക്തിഗത അംഗീകാരം ഹസ്സന്‍ ചാലിയത്തിനും മുനവ്വറലി തങ്ങള്‍ സമര്‍പ്പിച്ചു. തൂണേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ.പി.സി തങ്ങള്‍, കാട്ടുമഠത്തില്‍ അബൂബക്കര്‍ ഹാജി, തുറയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് യു.സി അമ്മദ് ഹാജി, വില്യാപ്പള്ളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍. യൂസുഫ് ഹാജി, ചെരിച്ചില്‍ മഹല്ല് ഖാസി ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, പുതിയെടുത്ത് അബ്ദുല്ല മാസ്റ്റര്‍, ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, എന്‍.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, ഹസൈനാര്‍ തോട്ടംഭാഗം, അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍, അബൂബക്കര്‍ കല്‍ബ, അബ്ദുല്ല ബേവിഞ്ച, മുസ്തഫ മുട്ടുങ്ങല്‍, തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ദീര്‍ഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ടി.കെ ഹസ്സന്‍ നടുവണ്ണൂരിനെ ചടങ്ങില്‍ തങ്ങള്‍ ആദരിച്ചു. പ്രബന്ധ മത്സരത്തിലെ വിജയികളായ സുഹൈല്‍ കൊടുവള്ളി, മജീദ് കുയ്യോടി തുടങ്ങിയവര്‍ക്കുള്ള സമ്മാന വിതരണവും തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സാജിദ് കോറോത്ത് സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ ചാലില്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+