കോണ്‍ഗ്രസ്സില്‍ തലമുറ മാറ്റം അനിവാര്യമാണ്; വിടി ബല്‍റാം എംഎല്‍എ
ദുബായ്: കേരളത്തിലെ തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനായി തൃത്താലയിലെ എം.എല്‍.എ. ഓഫീസില്‍ പ്രവാസി സെല്‍ ആരംഭിക്കുമെന്ന് മണ്ഡലത്തിന്റെ എം.എല്‍.എ ആയ വി.ടി. ബല്‍റാം ദുബായില്‍ പറഞ്ഞു.
മറുനാടന്‍ മലയാളികളും നാട്ടിലുള്ള എന്നെ പോലെയുള്ളവരും തമ്മിലുള്ള ഒരു ബന്ധം നിരന്തരമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇങ്ങനെ ഒരു സ്ഥിരം സംവിധാനം ആരംഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഇന്‍കാസ് തൃത്താല നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യു.എ.ഇ. സംഘടിപ്പിച്ച 'തൃത്താല സംഗമം' ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ദുബായില്‍ വി.ടി. ബല്‍റാം പറഞ്ഞു.

ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ തൃത്താലയിലെ ജനങ്ങളും അവിടത്തെ പ്രവാസി കുടുംബങ്ങളും യുവാക്കളും നേടിത്തന്ന തിളക്കമാര്‍ന്ന വിജയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ത്രിരഞ്ഞെടുപ്പിനു ശേഷമുള്ള അദ്ദേഹത്തിന്റെ യു.എ.ഇ.ലേക്കുള്ള ആദ്യത്തെ ഹ്രസ്വ സന്ദര്‍ശനമായിരുന്നു ഇത്. രാഷ്ട്രീയത്തെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറുകയാണെന്ന യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊള്ളണമെന്നും, കോണ്‍ഗ്രസ് ഒരു തുറന്ന ജനാതിപത്യ വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ മാറ്റം പ്രായമായവര്‍ക്കും പുതുതലമുറ പ്രവര്‍ത്തകര്‍ക്കും കൊണ്ട് വരാം. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം അനിവാര്യമാണ്. കെ.എസ്.യു വില്‍ ഒരു മുല്ലപ്പൂ വിപ്ലവത്തിന് സമയമായിരിക്കുന്നു. നമുക്ക് രാഷ്ട്രീയത്തിന്റെ സംശുദ്ധിയെ വീണ്ടെടുക്കണം. ആയിരം തിരഞ്ഞെടുപ്പുകള്‍ തോറ്റാലും ഒരു വര്‍ഗീയ ശക്തിയുടെയും വോട്ട് നേടി നമുക്ക് വിജയം വേണ്ട. പുതു തലമുറ മാറ്റത്തിന്റെ ചാലക ശക്തികാലായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു എ ഇ ഇന്‍കാസ് തൃത്താല മണ്ഡലം പ്രെസിഡണ്ട് മുഹമ്മദ് കുട്ടി മണ്ണാറ പറമ്പു അധ്യക്ഷത വഹിച്ച സംഗമം, ഇന്‍കാസ് കോണ്‍ഗ്രസ് കമ്മിറ്റി യു.എ.ഇ. ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യു.എ.ഇ. ഇന്‍കാസ് വൈസ് പ്രെസിഡണ്ട് എന്‍.പി. രാമചന്ദ്രന്‍, ദുബായ് ഇന്‍കാസ് പ്രെസിഡണ്ട് എന്‍.ആര്‍. മായിന്‍, ഫുജൈറ ഇന്‍കാസ് പ്രസിഡന്റ് കെ.സി. അബൂബക്കര്‍, ദുബായ് ഇന്‍കാസ് സെക്രട്ടറി ആരിഫ് ഒറവില്‍, സജീര്‍ എഷ്യാഡ്, ലത്തീഫ് എം.ന്‍, നാസര്‍ നാലകത്ത്, സുല്‍ഫി മതുപ്പുള്ളി, നൗഷാദ് ചാലുശ്ശേരി, ഫായിസ് പള്ളിമഞ്ജലില്‍, സൈനു പറക്കുളം, നാസര്‍ സൗത്ത് കൂറ്റനാട്, മുഹ്‌സിന്‍ പാലത്തിങ്കല്‍, ശശി ആലൂര്‍, ഫിറോസ് റിയാസ്, നാസര്‍ കേളശേരി എന്നിവര്‍ സംസാരിച്ചു. ഷമീര്‍ മേഴ്ത്തൂര്‍ സ്വാഗതവും മനോഹരന്‍ ആലൂര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications