കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ വോട്ടുപിടിത്തം ദേ ദിങ്ങനാണ്...ഞെട്ടരുത്

Google Oneindia Malayalam News

ദുബായ്: കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതോടെ നാടെങ്ങും പ്രചാരണം പൊടിപൊടിയ്ക്കുകയാണ്. ഈ തിരഞ്ഞെടുപ്പും അതിന്റെ ചൂടുമൊക്കെ വല്ലാതെ മിസ് ചെയ്തിരുന്നവരാണ് പ്രവാസികള്‍. എന്നാല്‍ കാലൊമൊക്കെ മാറിയപ്പോള്‍ പ്രവാസികളും തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങിയിരിയ്ക്കുകയാണ്.

ഗള്‍ഫില്‍ നിന്നൊക്കെ വിമാനം പിടിച്ച് നാട്ടിലെത്തി പ്രചാരണം നടത്തുകയല്ല നമ്മുടെ പ്രവാസികള്‍. പിന്നെയോ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും എന്തിന് ഇന്‍സ്റ്റാഗ്രാമിലൂടെ പോലും വോട്ട് പിടിയ്ക്കാന്‍ ഇറങ്ങിയിരിയ്ക്കുകയാണ് പ്രവാസികള്‍.

സ്വന്തം പഞ്ചായത്തിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ...ഇനി ബന്ധുക്കള്‍ മത്സരിയ്ക്കുന്നെങ്കില്‍ അവരുടെ ചിത്രങ്ങള്‍ ഒക്കെ പോസ്റ്റ് ചെയ്തും നാട്ടിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ഷെയല്‍ ചെയ്തുമാണ് പ്രവാസികളും തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ഇറങ്ങുന്നത്.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

നാടിനെ മിസ് ചെയ്യുന്നുവെങ്കിലും തിരഞ്ഞെടുപ്പ് ചൂടൊന്നും പ്രവാസികള്‍ മിസ് ചെയ്യുന്നില്ല. സോഷ്യല്‍ മീഡിയയിലെ ഇവരുടെ പോസ്റ്റുകളിലേറെയും തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ്

സ്വന്തം സ്ഥാനാര്‍ത്ഥി

സ്വന്തം സ്ഥാനാര്‍ത്ഥി

നാട്ടില്‍ പൊടി രാഷ്ട്രീയമെങ്കിലും ഇല്ലാത്ത പ്രവാസികള്‍ കുറവാണ്. സുരാജ് സ്റ്റൈലില്‍ പറഞ്ഞാല്‍ അങ്ങ്...മണലാരണ്യത്തില്‍ ആയാലും ഇതൊക്കെ മറക്കാന്‍ പറ്റുമോ. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഫേസ്ബുക്ക് വോട്ട് പിടിത്തം സജീവം തന്നെ

ബന്ധുക്കള്‍ക്ക്

ബന്ധുക്കള്‍ക്ക്

പഞ്ചായത്തിലും ബ്‌ളോക്കിലും മുന്‍സിപ്പിലിറ്റിയിലുമൊക്കെ ഉറ്റവരും ഉടയവരും ജനവിധി തേടുന്ന പ്രവാസികളും ഉണ്ടാകും. സോഷ്യല്‍ മീഡിയയിലൂടെ തകര്‍പ്പന്‍ പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.

കെഎംസിസി

കെഎംസിസി

കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 29 ന് മലപ്പുറത്തേയ്ക്ക് 200 പ്രവാസികള്‍ എത്തുന്നുണ്ട്. വോട്ടെടുപ്പ് തന്നെയാണ ്‌ലക്ഷ്യം.യ എയര്‍ ഇന്ത്യയില്‍ പ്രവാസികള്‍ക്ക് നാട്ടിലേയ്‌ക്കെത്താനുള്ള സജ്ജീകരണങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.

വോട്ടല്ലേ വോട്ട്

വോട്ടല്ലേ വോട്ട്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പെന്ന് പറഞ്ഞാല്‍ ജനങ്ങളോട് വളരെ അടുത്ത് നില്‍ക്കുന്നത് തന്നെ. അപ്പോള്‍ പിന്നെ ഈ തിരഞ്ഞെടുപ്പും അതിന്റെ ചൂടുമൊക്കെ എങ്ങനെ മിസ് ചെയ്യും

English summary
Kerala expats in UAE gripped by poll fever.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X