Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർ ഇന്ത്യ ജീവനക്കാരുടെ സമരം; അമൃത എത്തും മുൻപേ രാജേഷ് മരണത്തിന് കീഴടങ്ങി

മസ്ക്കറ്റ്: ജീവനക്കാർ പണിമുടക്കിയത് കാരണം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദ് ചെയ്തിനെ തുടർന്ന് യാത്ര മുടങ്ങി അവസാനമായി ഭാര്യയെ കാണാൻ സാധിക്കാതെ മസ്ക്കറ്റിൽ യുവാവ് മരിച്ചു. കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷ് (40) ആണ് മരിച്ചത്. മസ്ക്കറ്റിൽ ഐ ടി മാനേജരായിരുന്നു രാജേഷ്. തളർന്നുവീണതിനെ തുടർന്ന് രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

നമ്പി രാജേഷിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നും അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത് അത്യാവശ്യമാണെന്നും മസ്ക്കറ്റിൽ എത്തണമെന്നും പറഞ്ഞിട്ടും ആരും കാര്യമായി എടുത്തില്ല. പകരം അടുത്ത ദിവസം ടിക്കറ്റ് തരാമെന്നായിരുന്നു പറഞ്ഞത്. ആശുപത്രി ആവശ്യത്തിനാണെന്നും ല​ഗേജ് പോലും കൊണ്ടുപോകണമെന്നില്ലെന്നും തങ്ങളെ മാത്രം പറഞ്ഞുവിട്ടാൽ മതിയെന്നും അമൃത പറഞ്ഞിരുന്നു.

death

ഇതിന് പിന്നാലെ 9ാം തീയതി ടിക്കറ്റ് കിട്ടുമോ എന്നറിയാൻ വിമാനത്താവളത്തിൽ എത്തി. എന്നാൽ സമരം തുടരുന്നത് കാരണം വിമാന സർവീസ് ആരംഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്ര റദ്ദാക്കേണ്ടി വന്നത്. ഭർത്താവിനെ അവസാനമായി കാണാൻ സാധിക്കാതെ പോയതിലുള്ള ദുഖത്തിലാണ് അമൃതയും കുടുംബവും. അനിക, നമ്പി ശൈലേഷ് എന്നിവരാണ് മക്കൾ.

അതേ സമയം മോളെ കണ്ടിരുന്നെങ്കിൽ ഈ ദുരന്തം വരില്ലായിരുന്നുവെന്നാണ് അമൃതയുടെ അമ്മ പറയുന്നത്. എയർ ഇന്ത്യ എക്സപ്രസ് അധികൃതർ കാണിച്ചത് ക്രൂരതയല്ലേ എന്നും അമൃതയുടെ അമ്മ ചോദിച്ചതായി റിപ്പോർട്ട് ടി വി റിപ്പോർട്ട് ചെയ്യുന്നു. തൊട്ടടുത്ത ഏതെങ്കിലും ഫ്ലൈറ്റിൽ കയറ്റി വിട്ടിരുന്നെങ്കിൽ, കാലിൽ വീഴുന്നത് പോലെയാണ് സംസാരിച്ചത്. എന്നിട്ടും ആരും മൈന്റ് ചെയ്തില്ല എന്നും അവർ പറഞ്ഞു.

കുറെ ഫൈറ്റ് ചെയ്ത് നിന്നപ്പോൾ 10ാം തീയതിയിലേക്ക് ഡേറ്റ് ഇട്ടു. ഇന്ന് കാണാതെ എങ്ങനെയാണ് ആളെ 10ാം തീയതി പോയി കാണും എന്ന് ചോദിച്ചു. അപ്പോൾ ഡേറ്റ് മാറ്റി ഒൻപതാം തീയതി ആക്കിയെന്നും രാവിലെ 8.30 ന് ഉള്ള ഫ്ലൈറ്റിൽ കയറി പോകാൻ പറ്റുമെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ എട്ട് മണിയ്ക്ക് പോയി. ആ സമയത്തും ഫ്ലൈറ്റ് ക്യാൻസലായി എന്നാണ് പറഞ്ഞിരുന്നത് എന്ന് അമൃതയുടെ അമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+