ദുബായ് പോലീസ് കേരളത്തോട് പറയുന്നു കൈവിടരുത്: നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്, വീഡിയോ മൂന്ന് ഭാഷകളില്‍!
ദുബായ്: കേരളത്തിന് സഹായങ്ങളുടെ പെരുമഴയില്‍ പ്രളയ ബാധിതര്‍ക്ക് സ്വാന്തന മേകി ദുബായ് പോലീസ് പുറത്തിറക്കിയ വീഡിയോ ശ്രദ്ദേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകുന്നതിനിടയില്‍ ദുബായ് പോലീസ് കേരളത്തിനു വേണ്ടി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാവുകയാണ്.
കൈവിടരുത് ഞങ്ങള്‍ അതായത് ദുബായ് പോലീസ് നിങ്ങളോടപ്പമുണ്ട് എന്ന സന്ദേശത്തിലുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ദുബായ് പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂമിലെ വലിയ സ്‌ക്രീനില്‍ കേരളത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സസൂക്ഷമം വീക്ഷിക്കുന്നതും. പ്രളയത്തില്‍ അകപ്പെട്ടവരെ ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷിക്കുന്നതും മറ്റും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായ് കൈവിടരുത് ദുബായ് പോലീസ് നിങ്ങളോടപ്പമുണ്ട് എന്ന സന്ദേശമാണ് പോലീസ് കേരളത്തിലെ പ്രളയ ബാധിതര്‍ക്കായ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ തന്നെ മലയാളത്തില്‍ ഈ വാചകങ്ങള്‍ പറയുന്നതാവട്ടെ ദുബായ് പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസാണ്. മലയാളികള്‍ ഏറ്റെടുത്ത 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായ് ഓടിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications